Connect with us

Gulf

ഗുഡ് തീബ്‌സ്, അര്‍ബന്‍ ടോളറന്‍സ് പ്രദര്‍ശനം നഹ്‌യാന്‍ ബിന്‍ മുബാറക് ഉദ്ഘാടനം ചെയ്തു

Published

|

Last Updated

അബുദാബി: ഗുഡ് തീബ്‌സ്, അര്‍ബന്‍ ടോളറന്‍സ് കലാ പൈതൃക പ്രദര്‍ശനം അബുദാബി സാംസ്‌കാരികവിജ്ഞാന കേന്ദ്രത്തില്‍ സഹിഷ്ണുത മന്ത്രി ശൈഖ് നഹ്‌യാന്‍ ബിന്‍ മുബാറക് അല്‍ നഹ്‌യാന്‍ ഉദ്ഘാടനം ചെയ്തു. സഊദി അറേബ്യയയിലെ മദീനയില്‍ നിന്നുള്ള 18 സൗദി കലാകാരന്മാരുടെ കലാസൃഷ്ടികളും പൈതൃക സൃഷ്ടികളും ഉള്‍ക്കൊള്ളുന്ന പ്രദര്‍ശനം മദീനയിലെ റൈറ്റേഴ്‌സ് ആന്റ് ഇന്റലക്ച്വല്‍സ് ഗാലറിയുമായും സൗദി അറേബ്യന്‍ സൊസൈറ്റി ഫോര്‍ കള്‍ച്ചര്‍ ആന്റ് ആര്‍ട്‌സുമായും സഹകരിച്ച് അബുദാബി ലന്‍താന കള്‍ച്ചറല്‍ സലൂണ്‍ ആണ് സംഘടിപ്പിക്കുന്നത്.

ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ എസ്റ്റാബ്ലിഷ്‌മെന്റ് ഫോര്‍ ഹ്യൂമാനിറ്റേറിയന്‍ അഫയേഴ്‌സ് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് ഹാജി അല്‍ ഖൂരി, യുഎഇ താജിക്കിസ്ഥാന്‍ സ്ഥാനപതി ഷെരീഫി ബഹാദൂര്‍ മഹ്മൂദ്‌സാദെ, ലന്താന കള്‍ച്ചറല്‍ സലൂണ്‍ ചെയര്‍മാന്‍ ഫറാ അല്‍ ബസ്താക്കി, യുഎഇയിലെ നയതന്ത്ര പ്രതിനിധികള്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു. പ്രസക്തമായ സാംസ്‌കാരിക, പൈതൃക പരിപാടികള്‍ സംഘടിപ്പിക്കുന്നത് യു എ ഇ, സൗദി രാജ്യങ്ങളിലെ ജനങ്ങള്‍ തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്ന് ചൂണ്ടിക്കാട്ടി ശൈഖ് നഹ്‌യാന്‍ പറഞ്ഞു.

യുഎഇയും സൗദി അറേബ്യയും തമ്മിലുള്ള ആഴത്തിലുള്ള ബന്ധത്തെ ശൈഖ് നഹ്‌യാന്‍ എടുത്തുകാട്ടി. ആചാരങ്ങള്‍, പാരമ്പര്യങ്ങള്‍, ഫാഷന്‍, കല എന്നിവ ഉള്‍ക്കൊള്ളുന്ന പൈതൃകം എല്ലാ ഗള്‍ഫ് രാജ്യങ്ങളുടെയും സ്വത്വത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ് അദ്ദേഹം വ്യക്തമാക്കി.