Connect with us

Kerala

കൂടത്തായി കേസ്: മൂന്ന് പ്രതികളെയും റിമാന്‍ഡ് ചെയ്തു

Published

|

Last Updated

കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരക്കേസിലെ പ്രതികളെ താമരശ്ശേരി ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ശനിയാഴ്ച വരെ റിമാന്‍ഡ് ചെയ്തു. പ്രതികളുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിച്ച സാഹചര്യത്തിലാണ് നടപടി. ജാമ്യാപേക്ഷ നാളെ പരിഗണിക്കും.

മുഖ്യ പ്രതി പൊന്നാമറ്റം വീട്ടില്‍ റോയിയുടെ ഭാര്യ ജോളി(47), രണ്ടാം പ്രതി കക്കാവയല്‍ മഞ്ചാടിയില്‍ വീട്ടില്‍ എം.എസ്. മാത്യു (44), മൂന്നാം പ്രതി താമരശ്ശേരി പള്ളിപ്പുറം തച്ചംപൊയില്‍ മുള്ളമ്പലത്തില്‍ വീട്ടില്‍ പ്രജികുമാര്‍(48) എന്നിവരുടെ ജാമ്യപേക്ഷ പരിഗണിക്കാനിരിക്കെയാണ് കോടതി ഒരു ദിവസത്തേയ്ക്ക് ഇവരെ റിമാന്‍ഡില്‍ വിട്ടത്. അതിനിടെ, അഭിഭാഷനുമായി സംസാരിക്കാന്‍ ജോളിക്ക് കോടതി അനുമതി നല്‍കി.

റോയ് തോമസിനെ സയനൈഡ് ചേര്‍ത്ത ഭക്ഷണം നല്‍കി കൊലപ്പെടുത്തിയ കേസില്‍ മൂവരുടെയും റിമാന്‍ഡ് കാലാവധി അവസാനിക്കുന്നതിനാല്‍ അന്വേഷണസംഘം കസ്റ്റഡി അപേക്ഷ നല്‍കിയിരുന്നില്ല.