Connect with us

National

ഐഎന്‍എക്‌സ് അഴിമതി: ചിദംബരത്തിനും മകനുമെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ അഴിമതിക്കേസില്‍ മുന്‍ ധനമന്ത്രി പി ചിദംബരം, മകന്‍ കാര്‍ത്തി, ഐ എന്‍ എക്‌സ് ഉടമ പീറ്റര്‍ മുഖര്‍ജി എന്നിവരുള്‍പ്പെടെ 15 പേരെ പ്രതിചേര്‍ത്ത് സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. പ്രതികള്‍ സര്‍ക്കാര്‍ ഖജനാവിന് വന്‍ നഷ്ടം വരുത്തിയെന്നും അഴിമതി നിരോധന നിയമപ്രകാരം നടപടിക്ക് വിധേയരാണെന്നും സിബിഐ പ്രത്യേക കോടതിയെ ബോധിപ്പിച്ചു. ചിദംബരത്തിന്റെ ജാമ്യാപേക്ഷയെ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ശക്തമായി എതിര്‍ക്കുകയും ചെയ്തു. അദ്ദേഹം സാക്ഷികളെ സ്വാധീനിക്കാനും രാജ്യം വിടാനും സാധ്യത ഉണ്ടെന്ന് സോളിസിറ്റര്‍ ജനറല്‍ ബോധിപ്പിച്ചു.

ചിദംബരം തന്നെ സ്വാധീനിക്കുന്നതായി ഒരു സാക്ഷി മൊഴി നല്‍കിയിട്ടുണ്ട്. അദ്ദേഹത്തിന്റെ പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. അതുമായി ബന്ധപ്പെട്ട വിവരങ്ങലള്‍ സിബിഐ കോടതിയില്‍ മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു.

അഴിമതിക്കെതിരെ വിട്ടുവീഴ്ച ഇല്ലാത്ത നടപടിയാണ് രാജ്യത്തിന് ആവശ്യം. വ്യാജരേഖ ചമയ്ക്കല്‍ ഉള്‍പ്പെടെ കുറ്റങ്ങള്‍ ചിദംബരത്തിനെതിരെ ചുമത്തിയിട്ടുണ്ടെന്നും സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി. കോടതിയെ അറിയിച്ചു.

ഐഎന്‍എക്‌സ് മീഡിയ അഴിമതി കേസില്‍ കൂടുതല്‍ അന്വേഷണം തുടരുകയാണെന്നും സിംഗപ്പൂര്‍, മൗറീഷ്യസ് സര്‍ക്കാരുകളുടെ പ്രതികരണത്തിനായി കാത്തിരിക്കുകയാണെന്നും അന്വേഷണ ഏജന്‍സി ബോധിപ്പിച്ചു.

കള്ളപ്പണം വെളുപ്പിക്കല്‍ കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബുധനാഴ്ച ചിദംബരത്തെ അറസ്റ്റ് ചെയ്തിരുന്നു. തുടര്‍:് ഇന്നലെ തിഹാര്‍ ജയിലില്‍ നിന്ന് നിന്ന് അദ്ദേഹത്തെ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലേക്ക് മാറ്റിയിട്ടുണ്ട്.