Connect with us

Kerala

ജോളിയുടെ സുഹൃത്ത് റാണി ചോദ്യം ചെയ്യലിന് ഹാജരായി

Published

|

Last Updated

കോഴിക്കോട്: കൂടത്തായി കൊലപാതക കേസിലെ മുഖ്യപ്രതി ജോളിയുടെ ഉറ്റ സുഹൃത്ത് റാണി ക്രൈംബ്രാഞ്ചിന് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരായി. വടകര എസ് പി ഓഫീസിലാണ് റാണി ചോദ്യം ചെയ്യലിനനായി എത്തിയത്. ജോളി അറസ്റ്റിലായതിനു പിന്നാലെ പറമ്പില്‍ ബസാര്‍ സ്വദേശിയായ റാണി ഒളിവില്‍ പോയിരുന്നു. റാണി എന്‍ ഐ ടി പരിസരത്ത് തയ്യല്‍കട നടത്തിയിരുന്നു. ഈ തയ്യില്‍കട ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. ജോളിയുടെ എന്‍ ഐ ടി ബന്ധങ്ങളെ കുറിച്ച് കൂടുതല്‍ തെളിവുകള്‍ റാണിയില്‍ നിന്ന് ലഭിക്കുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.

റാണിയോടൊപ്പമുള്ള നിരവധി ചിത്രങ്ങള്‍ ജോളിയുടെ മൊബൈലില്‍ നിന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. എന്‍ ഐ ടിയില്‍ നടന്ന രാഗം കലോല്‍സവത്തിലും ജോളിയോടൊപ്പം റാണി പങ്കെടുത്തിരുന്നു. റാണിയേയും ജോളിയേയും ബന്ധപ്പിക്കുന്ന നിരവധി തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിക്കുകയും ചെയ്തു. തുടര്‍ന്ന് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് റാണി കീഴടങ്ങിയത്.