Connect with us

National

ഇന്ത്യ ഇപ്പോഴും ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥ -നിര്‍മല സീതാരാമന്‍

Published

|

Last Updated

വാഷിങ്ടണ്‍: രാജ്യത്തെ വളര്‍ച്ച നിരക്ക് ഉയര്‍ത്താനുള്ള ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും ഇന്ത്യ ഇപ്പോഴും ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയാണെന്നും ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ഐ എം എഫ് അടക്കം ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറയുമെന്ന് ചൂണ്ടിക്കാട്ടിയ സാഹചര്യത്തിലാണ് നിര്‍മല സീതാരാമന്റെ പ്രതികരണം.

ഐ എം എഫ് പ്രവചനം വളര്‍ച്ചാ നിരക്ക് കുറയുമെന്നാണെങ്കിലും ലോകത്ത് അതിവേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥ ഇന്ത്യയുടേതാണെന്ന് നിര്‍മല പറഞ്ഞു. ഇന്ത്യയുടേത് മാത്രമല്ല, ലോകത്തിലെ എല്ലാ സമ്പദ്‌വ്യവസ്ഥകളുടെയും വളര്‍ച്ചാ നിരക്ക് ഐ എം എഫ് കുറച്ചിട്ടുണ്ടെന്നും ചൈനയുമായി ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ താരതമ്യം ചെയ്യേണ്ടതില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.

മുന്‍ വര്‍ഷങ്ങളിലെ പോലെ എട്ട്, ഏഴ് ശതമാനം നിരക്കുകളിലല്ല ഇന്ത്യ സമ്പദ്‌വ്യവസ്ഥ വളരുന്നതെന്നത് പ്രശ്‌നമാണെങ്കിലും ഉയര്‍ന്ന വളര്‍ച്ചാ നിരക്ക് കൈവരിക്കാനുള്ള സമ്പദ്‌വ്യസ്ഥയുടെ പ്രാപ്തിയില്‍ സംശയിക്കേണ്ടതില്ല. എല്ലാ സെക്ടറുകളുടെയും ആവശ്യങ്ങള്‍ കേള്‍ക്കുകയാണ് താനിപ്പോള്‍ ചെയ്യുന്നത്. ധനകമ്മി പരിശോധിച്ചിട്ടില്ലെന്നും നിര്‍മല പറഞ്ഞു.

Latest