Connect with us

National

ബംഗ്ലാദേശ് അതിര്‍ത്തി സേനയുടെ വെടിയേറ്റ് ബി എസ് എഫ് ജവാന്‍ കൊല്ലപ്പെട്ടു

Published

|

Last Updated

കൊല്‍ക്കത്ത: ബംഗ്ലാദേശ് അതിര്‍ത്തി സേന (ബി ജി ബി) യുടെ വെടിയേറ്റ് ബി എസ് എഫ് ജവാന്‍ കൊല്ലപ്പെട്ടു. യു പി ഫിറോസാബാദ് സ്വദേശിയായ ഹെഡ് കോണ്‍സ്റ്റബിള്‍ വിജയ് ഭാന്‍ സിംഗ് ആണ് കൊല്ലപ്പെട്ടത്. വെടിവെപ്പില്‍ മറ്റൊരു ജവാന് പരുക്കേറ്റു.

പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദിനു സമീപത്താണ് വെടിവെപ്പുണ്ടായത്. അന്താരാഷ്ട്ര അതിര്‍ത്തിയിലെ പത്മ നദിയില്‍ മത്സ്യബന്ധനം നടത്തിയ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ബി ജി ബി തടഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്കിടയാക്കിയത്. തൊഴിലാളികളെ വിട്ടയക്കാന്‍ ബി എസ് എഫ് സംഘം ആവശ്യപ്പെട്ടപ്പോള്‍ ബംഗ്ലാദേശ് സേന വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ബി ജി ബി ഡയറക്ടര്‍ ജനറല്‍ ബി എസ് എഫിന് ഉറപ്പു നല്‍കി.

---- facebook comment plugin here -----

Latest