Kerala
കനത്ത മഴ: കോഴിക്കോട്ട് മുപ്പതോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു
കോഴിക്കോട്: കനത്ത മഴയില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് കോഴിക്കോട്ട് മുപ്പതോളം കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ബാലുശ്ശേരി കൂട്ടാലിടയിലാണ് കുടുംബങ്ങളെ മാറ്റിയത്. കണ്ണാടിപ്പൊയില്‍, പാത്തിപ്പാറ പ്രദേശങ്ങളില്‍ മണ്ണൊലിപ്പുണ്ടായതിനെ തുടര്‍ന്ന് ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. പനങ്ങാട് പഞ്ചായത്തിലെ പിണ്ഡംനീക്കിമല, കോട്ടൂര്‍ പഞ്ചായത്തിലെ പാത്തിപ്പാറ എന്നിവിടങ്ങളില്‍ ചെറിയ തോതില്‍ ഉരുള്‍പൊട്ടലുണ്ടായി. കോഴിക്കോട് നഗരത്തിലെ മാവൂര്‍ റോഡിലും റെയില്‍വേ സ്റ്റേഷന് റോഡിലും വെള്ളക്കെട്ട് രൂപപ്പെട്ടു.
തിരുവനന്തപുരത്തും മണിക്കൂറുകളോളം ശക്തമായ മഴ പെയ്തു. മലവെള്ളപ്പാച്ചിലില്‍ പൊന്നന്‍ചുണ്ട്, മണലി പാലങ്ങള്‍ മുങ്ങി. പൊന്മുടി, കല്ലാര്‍, അഗസ്ത്യാര്‍ മേഖലകളിലാണ് ഏറ്റവും കൂടുതല്‍ മഴ പെയ്തത്. പൊന്മുടിയിലേക്കുള്ള യാത്ര രണ്ടു ദിവസത്തേക്ക് നിരോധിച്ചിട്ടുണ്ട്.
---- facebook comment plugin here -----