Connect with us

Kerala

മരട്: 35 ഉടമകള്‍ക്കു കൂടി നഷ്ടപരിഹാരം നല്‍കാന്‍ ശിപാര്‍ശ

Published

|

Last Updated

കൊച്ചി: മരടില്‍ ഫ്‌ളാറ്റുകളില്‍ നിന്നൊഴിയേണ്ടി വന്ന 35 ഉടമകള്‍ക്കു കൂടി നഷ്ടപരിഹാരം നല്‍കാന്‍ ശിപാര്‍ശയുമായി ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ കമ്മിറ്റി. കഴിഞ്ഞ ദിവസം 14 പേര്‍ക്ക് അടിയന്തര ധനസഹായം നല്‍കണമെന്ന റിപ്പോര്‍ട്ട് കമ്മിറ്റി സര്‍ക്കാറിന് കൈമാറിയിരുന്നു. കൊച്ചിയില്‍ നടന്ന ജസ്റ്റിസ് കെ ബാലകൃഷ്ണന്‍ നായര്‍ കമ്മിറ്റി യോഗത്തില്‍ ഇന്ന് ലഭിച്ച 61 അപേക്ഷകള്‍ കൂടി പരിശോധിച്ച ശേഷമാണ് നഷ്ടപരിഹാരം നിശ്ചയിച്ചത്. ഇതുവരെ ഫ്‌ളാറ്റുടമകളില്‍ നിന്ന് നഗരസഭക്ക് ലഭിച്ച 185 അപേക്ഷകളില്‍ പരിശോധന പൂര്‍ത്തിയാക്കി ഇവയില്‍ 120 എണ്ണം നഷ്ടപരിഹാര കമ്മിറ്റിക്ക് കൈമാറിയിരുന്നു.

അതിനിടെ, ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിനെതിരെ ഉടമകളില്‍ ഒരാള്‍ സമര്‍പ്പിച്ച പുനഃപരിശോധനാ ഹരജി സുപ്രീം കോടതി തള്ളി. ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള ഉത്തരവില്‍ പിഴവുണ്ടായിട്ടില്ലെന്ന് കോടതി വിലയിരുത്തി. ആല്‍ഫ വെഞ്ചേഴ്‌സ് ഫ്‌ളാറ്റ് ഉടമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ചൊവ്വാഴ്ചത്തേക്ക് മാറ്റുകയും ചെയ്തു.

Latest