Connect with us

National

ചിദംബരത്തെ ഒക്ടോബര്‍ 24 വരെ എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ വിട്ടു

Published

|

Last Updated

ന്യൂഡല്‍ഹി: ഐ എന്‍ എക്‌സ് മീഡിയ അഴിമതി കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ പി ചിദംബരത്തെ ഒക്ടോബര്‍ 24 വരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ ഡി) കസ്റ്റഡിയില്‍ വിട്ടു. കേസില്‍ ചിദംബരത്തെ കൂടുതല്‍ ചോദ്യം ചെയ്യണമെന്ന ഇ ഡിയുടെ ആവശ്യം പരിഗണിച്ചാണിത്. ഒരു മാസത്തിലധികമായി തിഹാര്‍ ജയിലിലാണ് ചിദംബരം. കേസില്‍ സി ബി ഐ അറസ്റ്റ് ചെയ്ത 74കാരനായ ചിദംബരത്തെ സെപ്തംബര്‍ അഞ്ചിനാണ് തിഹാര്‍ ജയിലിലാക്കിയത്.

ഇ ഡി കസ്റ്റഡിയില്‍ കഴിയുമ്പോള്‍ പ്രത്യേക സെല്ലും വീട്ടില്‍ പാചകം ചെയ്ത ഭക്ഷണവും വെസ്റ്റേണ്‍ ടോയ്‌ലറ്റും മരുന്നുകളും ലഭ്യമാക്കണമെന്ന ചിദംബരത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചു. കുടുംബാംഗങ്ങള്‍ക്ക് ചിദംബരത്തെ കാണാന്‍ അനുമതി നല്‍കുമെന്ന് ഇ ഡി കോടതിയെ അറിയിച്ചു. അതേസമയം, മുറിയില്‍ എ സി അനുവദിക്കണമെന്ന ചിദംബരത്തിന്റെ ആവശ്യം ഇ ഡി എതിര്‍ത്തു.

Latest