Connect with us

Gulf

അബൂദബി വിമാനത്താവളം റാഫിള്‍ നറുക്കെടുപ്പ്: അഫ്സല്‍ ചെമ്പന് 10 ലക്ഷം ദിര്‍ഹം സമ്മാനം

Published

|

Last Updated

അബൂദബി: ഫീല്‍ ഗുഡ്, ഫ്‌ളൈ അബൂദബി എന്ന ശീര്‍ഷകത്തില്‍ 2019 ജൂണ്‍ മുതല്‍ ആഗസ്റ്റ് കാലയളവില്‍ അബൂദബി അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ സംഘടിപ്പിച്ച റാഫിള്‍ നറുക്കെടുപ്പില്‍ അഫ്സല്‍ ചെമ്പന് ഒന്നാം സമ്മാനമായ 10 ലക്ഷം ദിര്‍ഹം ഒന്നാം സമ്മാനം ലഭിച്ചു. 10 ലക്ഷം ദിര്‍ഹമിന്റെ ചെക്ക് അബൂദബി വിമാനത്താവളം ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബ്രയാന്‍ തോംസണില്‍ നിന്ന് അഫ്സല്‍ ചെമ്പന്‍ സ്വീകരിച്ചു.

അബൂദബി വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്യുന്ന ഞങ്ങളുടെ യാത്രക്കാര്‍ക്ക് ആവേശകരവും പ്രതിഫലദായകവുമായ ഓഫറുകളും അവസരങ്ങളും നല്‍കുന്നതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. കൂടാതെ സുഗമവും തടസ്സമില്ലാത്തതുമായ യാത്രാ അനുഭവം ഞങ്ങള്‍ പ്രദാനം ചെയ്യുന്നു. 10 ലക്ഷം ദിര്‍ഹം സമ്മാനമായി നല്‍കുന്നതിലൂടെ ഞങ്ങളുടെ യാത്രക്കാരില്‍ ഒരാളുടെ ജീവിതം മാറ്റുന്നതില്‍ അഭിമാനിക്കുന്നു, അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ സഞ്ചരിച്ച് ഞങ്ങളുടെ അസാധാരണമായ പങ്കാളിത്തത്തില്‍ പങ്കെടുത്തതിന് അഫ്സല്‍ ചെമ്പന് നന്ദി പറയുന്നു. അബൂദബി വിമാനത്താവളങ്ങളിലെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ബ്രയാന്‍ തോംസണ്‍
പറഞ്ഞു.

അന്താരാഷ്ട്ര വിമാനത്താവളം വാഗ്ദാനം ചെയ്യുന്ന പ്രത്യേക സവിശേഷതകളും സേവനങ്ങളും ഉയര്‍ത്തിക്കാട്ടാന്‍ ഞങ്ങള്‍ കാമ്പയിനിലൂടെ ശ്രദ്ധിച്ചു. ലോകത്തിലെ പ്രമുഖ വിമാനത്താവള ഗ്രൂപ്പായി മാറുകയെന്ന ഞങ്ങളുടെ കാഴ്ചപ്പാടിന് അനുസൃതമായി പ്രത്യേക ശൈത്യകാല യാത്രാ സീസണ്‍ കാമ്പയിന്‍ ആരംഭിക്കാനും ആഗ്രഹിക്കുന്നു. തോംസണ്‍ കൂട്ടിച്ചേര്‍ത്തു. അബൂദബി അന്താരാഷ്ട്ര വിമാനത്താവളം സംഘടിപ്പിച്ച റാഫിള്‍ നറുക്കെടുപ്പില്‍പങ്കെടുത്തപ്പോള്‍ ഇത്ര വലിയ സമ്മാനം നേടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. പ്രത്യേകിച്ചും ലക്ഷക്കണക്കിന് യാത്രക്കാര്‍ പങ്കെടുക്കുന്ന നറുക്കെടുപ്പില്‍. അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെയുള്ള യാത്ര എന്റെ ജീവിതത്തെ ഇതുപോലെ മാറ്റുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. അവിശ്വസനീയമാംവിധം അബൂദബി വിമാനത്താവളത്തോട് നന്ദിയുള്ളവനാണ്. അഫ്‌സല്‍ ചെമ്പന്‍ പറഞ്ഞു.

Latest