Connect with us

Gulf

അസുഖം ബാധിച്ച് മലയാളി വിദ്യാര്‍ഥിനി അബൂദബിയില്‍ മരിച്ചു

Published

|

Last Updated

അബൂദബി: അബൂദബി ഇന്ത്യന്‍ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി മഹിമ സൂസന്‍ ഷാജി (12) അസുഖത്തെ തുടര്‍ന്ന് മരിച്ചു. അല്‍ ഐനിലെ തവാം ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. കൊല്ലം ജില്ലയിലെ കോട്ടക്കര നല്ലില സ്വദേശി ഷാജി ചാക്കോ ഡാനിയേലിന്റെയും സൂസന്റെയും രണ്ടാമത്തെ മകളാണ്. ഒക്ടോബര്‍ 15 ചൊവ്വാഴ്ചയായിരുന്നു മഹിമയുടെ പന്ത്രണ്ടാം ജന്മദിനം. ജന്മദിനം ആഘോഷിക്കുന്ന സമയത്ത് മഹിമ മരിച്ചത് ബന്ധുക്കളേയും കുടുംബങ്ങളേയും തീവ്ര ദുഃഖത്തിലാഴ്ത്തി.

മഹിമയുടെ പിതാവ് ഷാജി ചാക്കോ ഡാനിയേല്‍ കഴിഞ്ഞ 20 വര്‍ഷമായി അബൂദബിയില്‍ ജോലി ചെയ്യുന്നു. മാതാവ് സൂസനും ഇവിടെയാണ് താമസിക്കുന്നത്. മൂത്ത സഹോദരി അഞ്ജു അന്ന ഷാജി ഇന്ത്യയില്‍ ഉന്നത പഠനം നടത്തുകയാണ്. അബൂദബി ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റി മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം നിയമ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകും. സംസ്‌കാര ശുശ്രൂഷകള്‍ കൊട്ടാരക്കര നെല്ലില സെന്റ് ജോര്‍ജ്ജ് ജാക്കോബൈറ്റ് സിറിയന്‍ ചര്‍ച്ചില്‍ ശനിയാഴ്ച നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Latest