Connect with us

National

ബാബ്‌രി കേസ്: ഭരണഘടനാ ബഞ്ച് യോഗം ചേര്‍ന്നു

Published

|

Last Updated

ന്യൂഡല്‍ഹി: ബാബ്‌രി മസ്ജിദ് കേസില്‍ വിധി പ്രസ്താവിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സുപ്രീം കോടതി ഭരണഘടനാ ബഞ്ചിലെ ജഡ്ജിമാര്‍ യോഗം ചേര്‍ന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിന്റെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. രാവിലെ ചീഫ് ജസ്റ്റിസിന്റെ ചേംബറിലാണ് യോഗം നടന്നത്.

കേസ് സംബന്ധിച്ച ആയിരത്തോളം രേഖകള്‍ പരിശോധിച്ചതിനു പുറമെ മധ്യസ്ഥ സമിതി നല്‍കിയ റിപ്പോര്‍ട്ടും യോഗത്തില്‍ ചര്‍ച്ചക്കെടുത്തതായാണ് സൂചന.

Latest