Connect with us

Kerala

സാമുദായിക സംഘടനകള്‍ ഒരു പാര്‍ട്ടിക്കു മാത്രമായി വോട്ടഭ്യര്‍ഥിക്കുന്നത് നിയമവിരുദ്ധം: ഒ രാജഗോപാല്‍

Published

|

Last Updated

തിരുവനന്തപുരം: സാമുദായിക സംഘടനകള്‍ ഒരു പാര്‍ട്ടിക്കു മാത്രമായി വോട്ടഭ്യര്‍ഥിച്ച് രംഗത്തിറങ്ങുന്നത് നിയമവിരുദ്ധമാണെന്ന ആരോപണവുമായി ബി ജെ പി നേതാവ് ഒ രാജഗോപാല്‍ എം എല്‍ എ. വട്ടിയൂര്‍ക്കാവില്‍ യു ഡി എഫ് സ്ഥാനാര്‍ഥിക്കു വോട്ടു ചെയ്യണമെന്ന് ആവശ്യപ്പെട്ട് എന്‍ എസ് എസ് പ്രചാരണത്തിനിറങ്ങിയതിനെ പരാമര്‍ശിച്ചാണ് രാജഗോപാല്‍ ഈ ആരോപണം ഉന്നയിച്ചത്.

വട്ടിയൂര്‍ക്കാവില്‍ മാത്രമല്ല, സംസ്ഥാനത്ത് മൊത്തത്തില്‍ എന്‍ എസ് എസ് ഈ നിലപാടാണ് സ്വീകരിക്കുന്നത്. സാമുദായിക സംഘടനകള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങാന്‍ പാടില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനെ സ്വാഗതം ചെയ്യുന്നു. കമ്മീഷണറുടെ നിലപാട് ചട്ട പ്രകാരമുള്ളതാണ്. സാമുദായിക സംഘടനകള്‍ക്ക് സമൂഹത്തില്‍ അവരുടെതായ പങ്ക് നിര്‍വഹിക്കാനുണ്ടെങ്കിലും രാഷ്ട്രീയത്തില്‍ പ്രത്യേക പാര്‍ട്ടിക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെടാന്‍ അവകാശമില്ല. സാമുദായിക സംഘടനകള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങാന്‍ പാടില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പു കമ്മീഷണര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനെ സ്വാഗതം ചെയ്യുന്നു. വ്യക്തിപരമായി പ്രവര്‍ത്തിക്കാം. എന്നാല്‍ മത-ജാതി-സാമുദായിക സംഘടനകളുടെ പേരില്‍ തിരഞ്ഞെടുപ്പില്‍ ഇടപെടല്‍ നടത്താന്‍ പാടില്ല. രാജഗോപാല്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മീഷണറുടെ നിലപാടിനെ അനുകൂലിച്ച് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എതിര്‍ത്ത് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എം പിയും നേരത്തെ രംഗത്തെത്തിയിരുന്നു.

---- facebook comment plugin here -----

Latest