Connect with us

Kozhikode

ഡ്രൈവർ പറഞ്ഞത് പുറകില്‍ നില്‍ക്കാന്‍; അയാള്‍ കയറിയത് ജീപ്പിനു മുകളില്‍

Published

|

Last Updated

പാറക്കടവിൽ നിന്ന് നാദാപുരത്തേക്കുള്ള യാത്രക്കിടെ ജീപ്പിന് മുകളിൽ കയറി യാത്ര ചെയ്യുന്ന യുവാവ്

നാദാപുരം: പാറക്കടവ് റൂട്ടിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ ടാക്സി യാത്ര നാട്ടുകാരിൽ ചിരി പടർത്തി.
ചൊവ്വാഴ്ച രാവിലെയാണ് പാറക്കടവിൽ നിന്ന് നാദാപുരത്തേക്ക് ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് ജീപ്പിന് മുകളിൽ കയറി യാത്ര ചെയ്തത്. നാദാപുരത്തെ ജോലി സ്ഥലത്തെത്താൻ പാറക്കടവിൽ നിന്ന് ജീപ്പിൽ കയറാനെത്തിയപ്പോൾ സ്ഥലം ഇല്ലായിരുന്നു.
അടുത്ത വാഹനം വരെ കാത്തുനിൽക്കാൻ തൊഴിലാളി തയ്യാറായിരുന്നില്ല.

ജീപ്പിൽ ഇരിക്കാൻ സ്ഥലമില്ലെന്ന് യുവാവ് ഡ്രൈവറോട് പറഞ്ഞപ്പോൾ ജീപ്പിന് പുറകിൽ നിൽക്കാൻ ആവശ്യപ്പെട്ടു.
ഇത് കേട്ട ഉടൻ യുവാവ് ഡ്രൈവർ പറഞ്ഞത് മനസ്സിലാകാതെ ജീപ്പിന് മുകളിലെ കാരിയറിന് മുകളിൽ കയറി ഇരിക്കുകയായിരുന്നു. ഈ കാര്യം ഡ്രൈവറുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല.
യാത്രയിലുടനീളം നാട്ടുകാർ ജീപ്പ് വീക്ഷിക്കാൻ തുടങ്ങിയതോടെയാണ് ഡ്രൈവർക്ക് കാര്യം പിടികിട്ടിയത്.
അപ്പോഴേക്കും ജീപ്പ് നാദാപുരം സ്റ്റാൻഡിൽ എത്തിയിരുന്നു.

Latest