Connect with us

Kerala

നടന്‍ ഷെയ്ന്‍ നിഗത്തിനെതിരെ വധഭീഷണി: ആരോപണം നിഷേധിച്ച് നിര്‍മാതാവ് ജോബി ജോര്‍ജ്

Published

|

Last Updated

കൊച്ചി: നടന്‍ ഷെയ്ന്‍ നിഗത്തിനെതിരെ താന്‍ വധഭീഷണി മുഴക്കിയെന്ന ആരോപണം നിഷേധിച്ച് നിര്‍മാതാവ് ജോബി ജോര്‍ജ്. 4.82 കോടി മുടക്കി നിര്‍മിക്കുന്ന വെയില്‍ എന്ന സിനിമയുടെ ചിത്രീകരണത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്ന നിലപാടാണ് ഷെയ്ന്‍ സ്വീകരിക്കുന്നത്. നേരത്തെ 30 ലക്ഷം പ്രതിഫലമായി നല്‍കിയിരുന്നതാണ്. എന്നാല്‍ 40 ലക്ഷം വേണമെന്നാണ് ഇപ്പോള്‍ ആവശ്യപ്പെടുന്നത്. ഷെയ്ന്‍ കാരണം സിനിമയിലെ നായികയുടെ പഠിപ്പ് മുടങ്ങുന്ന സ്ഥിതിയുമുണ്ടായെന്നും താരത്തിനെതിരെ നിര്‍മാതാക്കളുടെ സംഘടനക്ക് താന്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ജോബി ജോര്‍ജ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് ഗുഡ്‌വില്‍ എന്റര്‍ടെയിന്‍മെന്റ് നിര്‍മിക്കുന്ന വെയില്‍ എന്ന സിനിമയിലെ നായകനായ ഷെയ്ന്‍ നിര്‍മാതാവ് വധഭീഷണി മുഴക്കിയെന്ന ആരോപണവുമായി രംഗത്തെത്തിയത്. സംഭവത്തില്‍ താര സംഘടനയായ അമ്മക്ക് പരാതി നല്‍കിയതായും ഷെയ്ന്‍ പറഞ്ഞു. വെയിലിനായി നീട്ടിയ മുടി ഷൂട്ട് നടക്കുന്ന മറ്റൊരു ചിത്രമായ കുര്‍ബാനിക്കു വേണ്ടി അല്‍പം മുറിച്ചുമാറ്റിയതില്‍ പ്രകോപിതനായാണ് ജോബി വധഭീഷണി മുഴക്കിയതെന്ന് ഷെയ്ന്‍ ആരോപിക്കുന്നു. വെയിലിന്റെ ഷൂട്ടിംഗ് മുടക്കാനാണ് താന്‍ അങ്ങനെ ചെയ്തതെന്ന് തെറ്റിദ്ധരിച്ചായിരുന്നു ഇത്. വിഷയത്തില്‍ തന്നോടും കുര്‍ബാനിയുടെ നിര്‍മാതാവിനോടും വളരെ മോശമായ രീതിയിലാണ് ജോബി പെരുമാറിയതെന്നും ഷെയ്ന്‍ പറഞ്ഞു.

---- facebook comment plugin here -----

Latest