Connect with us

Alappuzha

ജാതി പറഞ്ഞ് വോട്ടു പിടിത്തം; എന്‍ എസ് എസിനെതിരെ തിരഞ്ഞെടുപ്പു കമ്മീഷന് പരാതി നല്‍കുമെന്ന് കോടിയേരി

Published

|

Last Updated

ആലപ്പുഴ: ജാതി പറഞ്ഞ് വോട്ടു പിടിക്കുന്ന എന്‍ എസ് എസിനെതിരെ തിരഞ്ഞെടുപ്പു കമ്മീഷന് പരാതി നല്‍കുമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സാമുദായിക സംഘടനകള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പങ്കെടുക്കരുതെന്ന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശം ശരിയാണെന്നും മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ കോടിയേരി പറഞ്ഞു.

രാഷ്ട്രീയത്തില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്ന സാമുദായിക സംഘടനകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപവത്കരിച്ചു വേണം അതു ചെയ്യാന്‍. അല്ലാതെയുള്ള പ്രവര്‍ത്തനങ്ങള്‍ ശരിയായ സന്ദേശമല്ല നല്‍കുന്നത്. യു ഡി എഫിനൊപ്പമാണെന്ന് എന്‍ എസ് എസ് പറഞ്ഞിട്ടില്ല. അങ്ങനെ പറഞ്ഞുവെന്ന് വട്ടിയൂര്‍ക്കാവിലെ കോണ്‍ഗ്രസുകാര്‍ വ്യാഖ്യാനിക്കുകയായിരുന്നുവെന്നും കോടിയേരി പ്രതികരിച്ചു.

Latest