Connect with us

Kerala

സാമുദായിക സംഘടനകളുടെ തിരഞ്ഞെടുപ്പ് പ്രചാരണം തടയുന്നത് ശരിയല്ല: കെ മുരളീധരന്‍

Published

|

Last Updated

തിരുവനന്തപുരം: സാമുദായിക സംഘടനകള്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഇടപെടരുതെന്ന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ നിര്‍ദേശത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എം പി. തിരഞ്ഞെടുപ്പില്‍ പരസ്യ നിലപാട് സ്വീകരിക്കുന്നത് സാമുദായിക സംഘടനകളുടെ ഇഷ്ടമാണ്. അത് തടയാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് അവകാശമില്ല. മുരളീധരന്‍ പറഞ്ഞു. മുന്നണിക്കെതിരെ നിലപാട് സ്വീകരിക്കുന്ന എസ് എന്‍ ഡി പി അടക്കമുള്ള സംഘടനകളെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താനുള്ള ശ്രമമാണ് യു ഡി എഫ് നടത്തുന്നതെന്നും മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ മുരളീധരന്‍ പറഞ്ഞു.

സാമുദായിക സംഘടനകള്‍ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ സജീവമായി ഇടപെടുന്നത് ചട്ടവിരുദ്ധവും കുറ്റകരവുമാണെന്ന് ടിക്കാറാം മീണ ഇന്നലെ വ്യക്തമാക്കിയിരുന്നു. ഉപ തിരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ഥിക്കായി എന്‍ എസ് എസ് പ്രചാരണം നടത്തുന്നതായ റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പില്‍ ഒരു ജാതി- മത സംഘടനകളും ഇടപെടാന്‍ പാടില്ല. ഇത്തരം പരാതികള്‍ ലഭിച്ചാല്‍ നടപടി സ്വീകരിക്കും. ഇത് സംബന്ധിച്ച് പരിശോധന നടത്താന്‍ ഉപ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് മണ്ഡലങ്ങളിലേയും കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.

Latest