Connect with us

Kerala

തലസ്ഥാനത്ത് വീണ്ടും അപകടം; മദ്യലഹരിയില്‍ ഡോക്ടര്‍ ഓടിച്ച വാഹനമിടിച്ച് യുവാവിന് പരുക്ക്

Published

|

Last Updated

തിരുവനന്തപുരം: തലസ്ഥാനത്ത് മദ്യലഹരിയില്‍ ഡോക്ടര്‍ ഓടിച്ച വാഹനമിടിച്ച് യുവാവിന് പരുക്കേറ്റു. ഊബര്‍ ഭക്ഷണ വിതരണക്കാരനായ ആദര്‍ശിനാണ് പരുക്കേറ്റത്. ഇയാള്‍ക്ക് ജനറല്‍ ആശുപത്രിയില്‍ ചികിത്സ നല്‍കി. ബുധനാഴ്ച രാത്രി പത്തരയോടെ സെന്റ് ജോര്‍ജ് പള്ളിക്കു സമീപത്താണ് അപകടമുണ്ടായത്. അമിത വേഗതയില്‍ വന്ന കാര്‍ യുവാവ് സഞ്ചരിച്ചിരുന്നു ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

അപകടമുണ്ടായിട്ടും നിര്‍ത്താതെ പോയ കാര്‍ പനവിളയില്‍ വച്ച് നാട്ടുകാര്‍ തടയുകയും ഡോക്ടര്‍ ആര്‍ വി ജയറാമിനെ പിടികൂടി പോലീസിലേല്‍പ്പിക്കുകയും ചെയ്തു. ഡോക്ടര്‍ മദ്യപിച്ചിരുന്നതായി വൈദ്യ പരിശോധനയില്‍ തെളിഞ്ഞു. ഇയാള്‍ക്കെതിരെ മ്യൂസിയം പോലീസ് കേസെടുത്തു. അപകടം വരുത്തിയ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

---- facebook comment plugin here -----

Latest