Connect with us

Kerala

തൃശൂരില്‍ വന്‍ സ്വര്‍ണ വേട്ട; 17 പേര്‍ അറസ്റ്റില്‍

Published

|

Last Updated

തൃശൂര്‍: തൃശൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വന്‍ സ്വര്‍ണ വേട്ട. കണക്കില്‍ പെടാത്ത 121 കിലോ സ്വര്‍ണാഭരണങ്ങളാണ് കസ്റ്റംസ് നടത്തിയ റെയ്ഡില്‍ പിടികൂടിയത്. 30 കോടി രൂപയാണ് ഇവയുടെ മതിപ്പുവില. ഇതിനു പുറമെ രണ്ടുകോടി രൂപയുടെ ഇന്ത്യന്‍ കറന്‍സിയും രണ്ടായിരം യു എസ് ഡോളറും പിടിച്ചെടുത്തിട്ടുണ്ട്.

ജില്ലയിലെ 21 സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡുമായി ബന്ധപ്പെട്ട് 17 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

Latest