Connect with us

International

ദക്ഷിണ ഫിലിപ്പൈന്‍സില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 6.4 രേഖപ്പെടുത്തി

Published

|

Last Updated

മനില: ദക്ഷിണ ഫിലിപ്പൈന്‍സിലെ മിന്‍ഡാനാവോയില്‍ ഭൂചലനം. അന്താരാഷ്ട്ര സമയം രാത്രി 7.37ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്‌കെയിലില്‍ 6.4 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ കെട്ടിടങ്ങള്‍ക്ക് വിള്ളലേറ്റു. പരിഭ്രാന്തരായ പ്രദേശത്തുകാര്‍ കടകളില്‍ നിന്നും മറ്റും ഇറങ്ങിയോടി. ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല.

ഫിലിപ്പൈന്‍സ് പ്രസിഡന്റ് റോഡ്രിഗോ ഡുറ്റര്‍ട്ടെയും ജന്മനഗരമായ ദവാവോ സിറ്റിയിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. മധ്യ ദവാവോക്ക് 80 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് യു എസ് ജിയോളജിക്കല്‍ സര്‍വേ വകുപ്പ് വ്യക്തമാക്കി.