Connect with us

National

കശ്മീരില്‍ പഴക്കച്ചവടക്കാരനെ തീവ്രവാദികള്‍ കൊലപ്പെടുത്തി

Published

|

Last Updated

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഷോപിയാനിലെ ട്രെന്‍സ് ഗ്രാമത്തില്‍ പഴക്കച്ചവടക്കാരനെ തീവ്രവാദികള്‍ കൊലപ്പെടുത്തി. മറ്റൊരാള്‍ക്ക് പരുക്കേറ്റു. ഇന്ന് രാത്രി ഏഴരയോടെയാണ് സംഭവം. ആപ്പിള്‍ വില്‍പ്പനക്കാരായ ചരണ്‍ജീത് സിംഗ്, സഞ്ജീവ് എന്നിവര്‍ക്കു നേരെ അജ്ഞാതരായ നാലു തീവ്രവാദികള്‍ നിറയൊഴിക്കുകയായിരുന്നു. ചരണ്‍ജീത് സിംഗ് സംഭവ സ്ഥലത്തു തന്നെ മരിച്ചു. പുല്‍വാമ ജില്ലാ ആശുപത്രിയില്‍ കഴിയുന്ന സഞ്ജീവിന്റെ നില ഗുരുതരമാണ്.

ഇന്ന് പുലര്‍ച്ചെ ദക്ഷിണ കശ്മീരിലെ പുല്‍വാമയില്‍ ഛത്തീസ്ഗഢുകാരനായ കുടിയേറ്റ തൊഴിലാളിയെ തീവ്രവാദികള്‍ കൊലപ്പെടുത്തിയിരുന്നു. ഛത്തീസ്ഗഢിലെ ബെസോലി നിവാസിയും ഇഷ്ടിക ചൂളയിലെ തൊഴിലാളിയുമായ സേതി കുമാര്‍ ആണ് കൊല്ലപ്പെട്ടത്.

Latest