Connect with us

Gulf

റഷ്യയും-സഊദി അറാംകോയും ഒന്‍പത് ധാരണാ പത്രങ്ങളില്‍ ഒപ്പുവച്ചു

Published

|

Last Updated

റിയാദ്: ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനികളിലൊന്നായ സഊദി അറാംകോയും റഷ്യയും തമ്മില്‍ ഒന്‍പത് ധാരണാപത്രങ്ങളില്‍ ഒപ്പുവച്ചു. റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്റെ സഊദി സന്ദര്‍ശനത്തോടനുബന്ധിച്ച് റിയാദില്‍ നടന്ന സഊദി-റഷ്യന്‍ സി ഇ ഒ ഫോറത്തില്‍ അറാംകോ പ്രസിഡന്റും സി ഇ ഒയുമായ അമിന്‍ എച്ച് നാസറാണ് കരാറില്‍ ഒപ്പുവച്ചത്.

സഊദി അറാംകോയുടെ പൊതു നിക്ഷേപ ഫണ്ടായ പി ഐ എഫ്, റഷ്യന്‍ ഡയറക്റ്റ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടും (ആര്‍ ഡി ഐ എഫ്) റുസ്നാനോയും റഷ്യന്‍ സേവന ദാതാവും ഹൈടെക് ഇലക്ട്രിക്കല്‍ സബ്മെര്‍സിബിള്‍ പമ്പുകളുടെ നിര്‍മാതാവുമായ നോവോമെറ്റില്‍ റുസ്നാനോയുടെ 30.76 ശതമാനം ഓഹരി വാങ്ങുന്നതിനും ധാരണയായി. പുതിയ കരാറുകള്‍ ഇരു രാജ്യങ്ങളിലും ഭാവിയില്‍ കൂടുതല്‍ നിക്ഷേപം സാധ്യമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെതെന്നും ഊര്‍ജ നിക്ഷേപം പ്രോത്സാഹിപ്പിക്കാന്‍ കഴിയുമെന്നും അമിന്‍ എച്ച് നാസര്‍ പറഞ്ഞു.