Connect with us

Gulf

സഊദി ജുബൈലിലെ അറാംകോ റിഫൈനറിയില്‍ അപകടം; രണ്ടു പേര്‍ മരിച്ചു

Published

|

Last Updated

ദമാം: സഊദിയില്‍ കിഴക്കന്‍ പ്രവിശ്യയിലെ വ്യവസായ മേഖലയായ ജുബൈല്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിയിലെ സസ്രെഫ് ശുദ്ധീകരണ ശാലയിലുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിക്കുകയും രണ്ടു പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. കരാര്‍ ജോലിയിലേര്‍പ്പെട്ട തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്. സഊദി അറാംകോയും റോയല്‍ ഡച്ച് കമ്പനിയായ ഷെല്ലിന്റെയും സംയുക്ത സംരംഭമായ കമ്പനിയില്‍ പ്രതിദിനം 305,000 ബാരലാണ് സാസ്റെഫ് റിഫൈനറിയുടെ ശേഷി.

അപകടമുണ്ടായ ഉടന്‍ തന്നെ നിയന്ത്രണ വിധേയമാക്കിയതായും കൂടുതല്‍ അപകടങ്ങള്‍ തടയുന്നതിന് ആവശ്യമായ എല്ലാ സുരക്ഷാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.

Latest