Connect with us

Gulf

ഏകദിന മെഡിക്കല്‍ ക്യാമ്പ് മുസഫ്ഫയില്‍

Published

|

Last Updated

അബൂദബി: സഹിഷ്ണുത വര്‍ഷത്തിന്റെ ഭാഗമായി സിറാജ് ദിനപത്രം ഐ സി എഫ്, ആര്‍ എസ് സി സംഘടനകളുമായി സഹകരിച്ചു സംഘടിപ്പിക്കുന്ന ഏകദിന മെഡിക്കല്‍ ക്യാമ്പ് ഒക്ടോബര്‍ 18 വെള്ളിയാഴ്ച രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് വരെ മുസഫ്ഫ എല്‍ എല്‍ എച്ച് ആശുപത്രിയില്‍ നടക്കും.

ആരോഗ്യമുള്ള ഹൃദയം, ആരോഗ്യകരമായ ജീവിതം എന്ന സന്ദേശത്തില്‍ സംഘടിപ്പിക്കുന്ന ആരോഗ്യ ക്യാമ്പില്‍ ജനറല്‍ ചെക്കപ്പ്, ഇ സി ജി, കാര്‍ഡിയോളജി ചെക്കപ്പ്, കൊളസ്ട്രോള്‍, എച്ച് ഡി എല്‍, എഫ് ബി എസ് തുടങ്ങിയ സൗജന്യ പരിശോധനകള്‍ നടക്കും. കൂടാതെ ഗൈനക്കോളജിസ്റ്റ് ഡോക്ടറുടെ ബോധവത്ക്കരണ ക്ലാസും, കുട്ടികളുടെ ചിത്രരചനാ മത്സരവും ക്യാമ്പിന്റെ ഭാഗമായുണ്ടാകും.

---- facebook comment plugin here -----

Latest