Connect with us

Kerala

യത്തീംഖാനകളിലേക്ക് കുട്ടികളെ എത്തിച്ചത് കുട്ടിക്കടത്തല്ല: സി ബി ഐ

Published

|

Last Updated

കൊച്ചി: സംസ്ഥാനത്തെ യത്തീംഖാനകളിലേക്ക് ഉത്തരേന്ത്യയില്‍ നിന്ന് കുട്ടികളെ എത്തിച്ചത് കുട്ടിക്കടത്തല്ലെന്ന് സി ബി ഐ റിപ്പോര്‍ട്ട്. സൗജന്യ വിദ്യാഭ്യാസം നല്‍കുന്നതിനാണ് കുട്ടികളെ എത്തിച്ചതെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് സി ബി ഐ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. കുട്ടിക്കടത്ത് നടന്നിട്ടില്ലെന്ന് വ്യക്തമാക്കുന്ന സത്യവാങ്മൂലം ബീഹാര്‍ സര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

2014ല്‍ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി 455 കുട്ടികളെ കോഴിക്കോട്ടെ മുക്കം, വെട്ടത്തൂര്‍ എന്നിവിടങ്ങളിലെ യത്തീംഖാനകളിലേക്ക് അനധികൃതമായി കടത്തിക്കൊണ്ടുവന്നു എന്നാരോപിച്ച് പാലക്കാട് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയാണ് പരാതി നല്‍കിയിരുന്നത്. എന്നാല്‍, പരാതിയില്‍ കഴമ്പില്ലെന്നും കുട്ടിക്കടത്ത് നടന്നിട്ടില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തിയതായി വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് സി ബി ഐ കോടതി മുമ്പാകെ സമര്‍പ്പിക്കുകയായിരുന്നു.

കുട്ടികള്‍ക്ക് സൗജന്യ ഭക്ഷണവും വസ്ത്രങ്ങളും മറ്റും യത്തീംഖാനകള്‍ നല്‍കിയിട്ടുണ്ടെന്നും കുട്ടികളെ പീഡിപ്പിക്കുകയോ ദുരുപയോഗം ചെയ്യുകയോ ചെയ്തിട്ടില്ലെന്നും വ്യക്തമായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

Latest