Connect with us

Ongoing News

ഇരട്ട സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം; റെക്കോഡിട്ട് യശ്വസ്വി ജയ്‌സ്വാല്‍

Published

|

Last Updated

മുംബൈ: ആഭ്യന്തര ക്രിക്കറ്റില്‍ ഇരട്ട സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന ബഹുമതി ഇനി മുംബൈ താരം യശ്വസ്വി ജയ്‌സ്വാലിന്റെ പേരില്‍. വിജയ് ഹസാരെ ട്രോഫിയില്‍ ഝാര്‍ഖണ്ഡിനെതിരെ 154 പന്തില്‍ 203 റണ്‍സ് സ്‌കോര്‍ ചെയ്താണ് 17 വയസ്സും 292 ദിവസവും മാത്രം പ്രായമായ ജയ്‌സ്വാല്‍ നേട്ടം സ്വന്തമാക്കിയത്.

ലിസ്റ്റ് എ, ഏകദിന ക്രിക്കറ്റില്‍ ഇതാദ്യമായാണ് ഇത്രയും പ്രായം കുറഞ്ഞ ക്രിക്കറ്റര്‍ ഇരട്ട സെഞ്ച്വറി അടിച്ചെടുക്കുന്നത്. 20 വയസ്സും 273 ദിവസവും പ്രായമുള്ളപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ ആഭ്യന്തര ക്രിക്കറ്റില്‍ ഇരട്ട സെഞ്ച്വറി നേടിയ അലന്‍ ബോറോയുടെ പേരിലുള്ള റെക്കോഡാണ് ജയ്‌സ്വാല്‍ മറികടന്നത്.

Latest