Connect with us

National

അലിഗഢില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാവിനെ വെടിവച്ചു കൊന്നു

Published

|

Last Updated

അലിഗഢ്: ഉത്തര്‍ പ്രദേശിലെ അലിഗഢില്‍ കോണ്‍ഗ്രസ് പ്രാദേശിക നേതാവിനെ അജ്ഞാത സംഘം വെടിവച്ചു കൊന്നു. സ്വത്ത് തര്‍ക്കവുമായി ബന്ധപ്പെട്ടാണ് പ്രാദേശിക നേതാവായ മുഹമ്മദ് ഫാറൂഖിനെ കൊലപ്പെടുത്തിയതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. ചൊവ്വാഴ്ച രാത്രി എട്ടോടെ സിവില്‍ ലൈന്‍സ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഷംഷാദ് മാര്‍ക്കറ്റില്‍ പ്രവര്‍ത്തിക്കുന്ന ഫാറൂഖിന്റെ ഓഫീസിലെത്തിയാണ് അക്രമികള്‍ നിറയൊഴിച്ചതെന്ന് സിറ്റി പോലീസ് സൂപ്രണ്ട് അഭിഷേക് കുമാര്‍ വെളിപ്പെടുത്തി.

രണ്ട് ബൈക്കുകളിലായാണ് അക്രമി സംഘം എത്തിയത്. വെടിയൊച്ച കേട്ട് ഓടിക്കൂടിയവര്‍ അക്രമികളിലൊരാളെ പിടികൂടിയെങ്കിലും കൂട്ടാളികള്‍ വീണ്ടും വെടിയുതിര്‍ത്ത് ഇയാളെ രക്ഷപ്പെടുത്തുകയും സംഭവ സ്ഥലത്തു നിന്ന് കടക്കുകയും ചെയ്തു. ഫാറൂഖിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. പ്രതികളെ പിടികൂടുന്നതിന് തിരച്ചില്‍ നടന്നുവരികയാണെന്ന് എസ് പി അറിയിച്ചു.

Latest