വേശ്യാ പരാമര്‍ശം: ക്ഷമാപണവുമായി ഫിറോസ് കുന്നുംപറമ്പില്‍

Posted on: October 16, 2019 3:56 pm | Last updated: October 16, 2019 at 6:53 pm

കോഴിക്കോട്: ഫെയ്‌സ് ബുക്കിലൂടെ നടത്തിയ വേശ്യാ പരാമര്‍ശത്തില്‍ ക്ഷമാപണം നടത്തി ഫിറോസ് കുന്നുംപറമ്പില്‍. പരാമര്‍ശം ആരെയെങ്കിലും വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നതായി കഴിഞ്ഞ ദിവസം എഫ് ബിയില്‍ നല്‍കിയ ലൈവ് വീഡിയോയില്‍ ഫിറോസ് പറഞ്ഞു. അപ്പോഴത്തെ മാനസികാവസ്ഥയില്‍ അങ്ങനെ പറഞ്ഞു പോയതാണ്. വ്യക്തിപരമായി അങ്ങനെ പറയാന്‍ പാടില്ലായിരുന്നു. പരാമര്‍ശം ശരിയായില്ലെന്ന് സുഹൃത്തുക്കളും പറഞ്ഞു. ഫിറോസ് വ്യക്തമാക്കി.

മഞ്ചേശ്വരത്തെ യു ഡി എഫ് സ്ഥാനാര്‍ഥിക്കു വേണ്ടി ഫിറോസ് വോട്ടഭ്യര്‍ഥിച്ചതുമായി ബന്ധപ്പെട്ട വാദപ്രതിവാദങ്ങളാണ് പ്രശ്‌നത്തിലേക്കു നയിച്ചത്. ഇതിനെ വിമര്‍ശിച്ച കെ എസ് യു മുന്‍ നേതാവ് ജസ്‌ല മാടശ്ശേരിക്കെതിരെ പേരു പറയാതെ ഫിറോസ് ആരോപണം ഉന്നയിക്കുകയായിരുന്നു. താനടക്കമുള്ള സ്ത്രീ സമൂഹത്തെ മുഴുവന്‍ അപമാനിക്കുന്നതാണ് ഫിറോസിന്റെ പരാമര്‍ശമെന്നും ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും പറഞ്ഞ് ജസ്‌ല രംഗത്തെത്തിയിരുന്നു. ഫിറോസിനെതിരെ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയും ചെയ്തു.