Connect with us

Kerala

കൂടത്തായ് കേസ് പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

Published

|

Last Updated

കോഴിക്കോട്: കസ്റ്റഡി കാലവധി തീരുന്നതിനാല്‍ കൂടത്തായ് കൂട്ടക്കൊല കേസില്‍ കസ്റ്റഡിയിലുള്ള മൂന്ന് പ്രതികളേയും ഇന്ന് കോടതിയില്‍ ഹാജരാക്കും. മുഖ്യപ്രതി, കൂട്ടുപ്രതികളായ എം എസ് മാത്യൂ, പ്രജികുമാര്‍ എന്നിവരെ അന്വേഷണ സംഘം താമരശ്ശേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.

കൂടുതല്‍ തെളിവെടുപ്പിനും ചോദ്യം ചെയ്യലിനുമായി വീണ്ടും കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ പോലീസ് ആവശ്യപ്പെടും. മൂന്നു ിവസത്തേക്ക് കൂടിയാകും ഇവരെ പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടുക. കൂടത്തായി പൊന്നാമറ്റം റോയ് തോമസിനെ ഭക്ഷണത്തില്‍ സയനൈഡ് കലര്‍ത്തി നല്‍കി കൊലപ്പെടുത്തിയതിനാണ് നിലവില്‍ പ്രതികളെ റിമാന്‍ഡ് ചെയ്തതും പോലീസ് കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് നടത്തിയതും.

റോയ് തോമസിന്റെ സഹോദരനും കേസിലെ പരാതിക്കാരനുമായ റോജോ തോമസ് ചൊവ്വാഴ്ച വടകര എസ് പി ഓഫീസിലെത്തി മൊഴി നല്‍കിയിരുന്നു.

Latest