Connect with us

Kerala

ജോളി തന്റെ സഹോദരിയെ കൊല്ലാന്‍ ശ്രമിച്ചതായി റോജോയുടെ മൊഴി

Published

|

Last Updated

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലയിലെ മുഖ്യപ്രതി ജോളി ഭര്‍ത്താവിന്റെ സഹോദരിയായ റെഞ്ചി തോമസിനെയും കൊല്ലാന്‍ ശ്രമിച്ചതായി കേസിലെ പരാതിക്കാരനായ റോജോ തോമസിന്റെ മൊഴി. ജോളി നല്‍കിയ അരിഷ്ടം കുടിച്ച് അവശയായെന്നും കണ്ണില്‍ മഞ്ഞവെളിച്ചം കണ്ടെന്നും റെഞ്ചി നേരത്തേ പോലീസിനു മൊഴി നല്‍കിയിരുന്നു. ഇത് സാധൂകരിക്കുന്ന തരത്തിലുള്ള അഭിപ്രായമാണ റെഞ്ചിയുടെ സഹോദരനായ റോജോയും പറയുന്നത്.

താന്‍ അമേരിക്കയിലായിരുന്നതിനാല്‍ വധശ്രമമുണ്ടായിട്ടില്ല. നാട്ടില്‍ വരുമ്പോള്‍ പൊന്നാമറ്റം വീട്ടില്‍ താമസിക്കാറില്ല. ഭാര്യയുടെ വീട്ടിലും കോഴിക്കോട്ടെ ഹോട്ടലുകളിലുമാണു താമസിച്ചിരുന്നതെന്നും റോജോ പറഞ്ഞു.

കൂടത്തായി കൊലപാതക പരമ്പരയുടെ ചുരുളഴിക്കുന്നതില്‍ നിര്‍ണായകമായത് റോജോ തോമസിന്റെ പരാതിയായിരുന്നു. റായിയുടേയും മാതാപിതാക്കളായയ ടോം തോമസിന്റേയും അന്നമ്മയുടേയും മരണം കൊലപാതകമാണെന്ന സംശയത്തെ തുടര്‍ന്നായിരുന്നു റോജോ പരാതി നല്‍കിയത്. ഇപ്പോല്‍ തെളിവെടുപ്പിനായി അന്വേഷണ സംഘം വിളിച്ചതിന് അനുസരിച്ചാണ് റോജോ അമേരിക്കയില്‍ നിന്ന് എത്തിയത്. ഇന്നലെ ക്രൈംബ്രാഞ്ച് സംഘത്തിന് മുമ്പാകെ തന്റെ സംശയങ്ങളെല്ലാം റോജോ വെളിപ്പെടുത്തിയിരുന്നു.

Latest