Connect with us

National

പട്ടിണി ആഗോള തലത്തില്‍ കുറയുമ്പോള്‍ ഇന്ത്യയില്‍  വര്‍ധിക്കുന്നതായി പഠനം

Published

|

Last Updated

ന്യൂഡല്‍ഹി: രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് കുത്തനെ ഇടിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ പട്ടിണി ഗരുതരമായ രാജ്യങ്ങളുടെ പട്ടികയിലും ഇന്ത്യ. ആഗോള പട്ടിണി സൂചിക പ്രകാരം രാജ്യത്ത് ദാരിദ്ര്യം വര്‍ധിക്കുന്നതായാണ് റിപ്പോര്‍ട്ട്. ജര്‍മന്‍ സംഘടനയായ വെല്‍ത് ഹങ്കര്‍ഹില്‍ഫ്, ഐറിഷ് സംഘടന കണ്‍സേണ്‍ വേള്‍ഡ് വൈഡും ചേര്‍ന്നാണ് സൂചിക തയ്യാറാക്കിയത്.

117 രാജ്യങ്ങളുടെ പട്ടികയില്‍ 102-ാമതായാണ് ഇന്ത്യ. കഴിഞ്ഞ തവണ കണക്കെടുത്തപ്പോള്‍ ഇന്ത്യയേക്കാള്‍ പിന്നിലായിരുന്ന പാക്കിസ്ഥാന്‍ ഇത്തവണ 94-ാം സ്ഥാനത്തെത്തി. പോഷകാഹക്കുറവും ഇന്ത്യയിലാണ് കൂടുതല്‍. 117ാം സ്ഥാനത്തുള്ള സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കിലാണ് പട്ടിണി ഏറ്റവുമധികം അനുഭവിക്കുന്നത്.
ആഗോള തലത്തിലെ പട്ടിണിയും പോഷകാഹാരക്കുറവും പരിഗണിച്ചാണ് സൂചിക തയ്യാറാക്കുന്നത്.

പോഷകാഹാരക്കുറവ്, കുട്ടികളിലെ വളര്‍ച്ചാ മുരടിപ്പ്, പോഷകാഹാരക്കുറവ് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍, ശൈശവ മരണം തുടങ്ങിയവയാണ് പ്രധാനമായും പരിശോധിക്കുന്ന ഘടകങ്ങള്‍. ആഗോളതലത്തില്‍ ദാരിദ്ര്യം കുറഞ്ഞുവരുന്നു എന്ന സൂചനയാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഗുരുതരം എന്ന അവസ്ഥയില്‍നിന്നും ഗുരുതരമായതും പരിഹരിക്കാവുന്നതുമെന്ന അവസ്ഥയിലേക്ക് ആഗോള ദാരിദ്ര്യ നിരക്ക് മാറിയിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാറിന്റെ തെറ്റായ സാമ്പത്തിക നയങ്ങള്‍ മൂലം രാജ്യത്തെ സാമ്പത്തിക രംഗം വലിയ തകര്‍ച്ചയിലാണെന്നാണ് ധനകാര്യ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. ഇപ്പോള്‍ പട്ടിണി നിര്‍മാര്‍ജന കാര്യത്തിലും രാജ്യം പിന്നോക്കം പോകുന്നത് മോദി സര്‍ക്കാറിന്റെ സ്വച്ഛ് ഭാരത് പദ്ധതി ലക്ഷ്യത്തിലെത്തിയിട്ടില്ലെന്നാണ് കാണിക്കുന്നതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Latest