Connect with us

Gulf

സഊദിയിലേക്ക് കൂടുതല്‍ നിക്ഷേപവുമായി റഷ്യ

Published

|

Last Updated

റിയാദ്: ഹൃസ്വ സന്ദര്‍ശനാര്‍ഥം സഊദിയിലെത്തിയ റഷ്യന്‍ പ്രസിഡന്റ് വഌഡിമിര്‍ പുടിന്റെ സന്ദര്‍ശനത്തിന്റെ ഭാഗമായി റഷ്യയും സഊദി അറേബ്യയും 21 കരാറുകളില്‍ ഒപ്പുവച്ചു.
വിഷന്‍ 2030 ന്റെ ഭാഗമായി ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം തുടരുന്നതിനും തന്ത്രപരമായ പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനും കൂടിക്കാഴ്ചയില്‍ ധാരണയായി.

എണ്ണ, ഊര്‍ജ്ജ മേഖലകള്‍, ശാസ്ത്രീയ ഗവേഷണം, ബഹിരാകാശ, ആരോഗ്യ സേവനങ്ങള്‍, സാമ്പത്തികം, ധാതുസമ്പത്ത്, ടൂറിസം, വ്യോമയാന വ്യവസായം, സാംസ്‌കാരിക സഹകരണം, സാങ്കേതികവിദ്യ, പെട്രോകെമിക്കല്‍സ്, ഗതാഗതം, ലോജിസ്റ്റിക് എന്നീ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള പങ്കാളിത്തം വാര്‍ഷിപ്പിക്കാനും ധാരണയായി.

സന്ദര്‍ശനത്തോടനുബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള നിക്ഷേപ അവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനായി റിയാദില്‍ സംഘടിപ്പിച്ച സഊദി റഷ്യന്‍ ബിസിനസ് ഫോറത്തിന്റെ ഭാഗമായി 17 ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. നിര്‍മ്മാണം, റിയല്‍ എസ്റ്റേറ്റ്, ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍ ടെക്‌നോളജീസ്, ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടിംഗ്, ആര്‍ക്കിടെക്ചര്‍ എന്നിവയില്‍ പ്രവര്‍ത്തിക്കുന്ന സഊദി റഷ്യന്‍ സ്ഥാപനങ്ങള്‍ക്ക് സഊദി അറേബ്യന്‍ ജനറല്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി (സാജിയ) നാല് നിക്ഷേപ ലൈസന്‍സുകളും അനുവദിച്ചു.

രാജ്യത്തെ വിപണികളിലേക്ക് ഗുണനിലവാരമുള്ള നിക്ഷേപങ്ങളെ ആകര്‍ഷിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള രാജ്യത്തിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് അനുസൃതമായാണ് നിക്ഷേപ പദ്ധതികള്‍ക്ക് ലൈസന്‍സുകള്‍ അനുവദിച്ചത്.

സാംസ്‌കാരിക സ്ഥാപനങ്ങള്‍, മ്യൂസിയങ്ങള്‍ എന്നിവയുമായി നേരിട്ടുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇരു രാജ്യങ്ങളും തമ്മില്‍ സംയുക്ത പങ്കാളിത്തം ഉറപ്പുവരുത്തുന്ന കരാറില്‍ റഷ്യന്‍ സാംസ്‌കാരിക മന്ത്രി വഌഡിമിര്‍ മെഡിന്‍സ്‌കിയും സാംസ്‌കാരിക വകുപ്പ് മന്ത്രി ബദര്‍ ബിന്‍ അബ്ദുല്ല അല്‍ ഫര്‍ഹാനും ഒപ്പുവെച്ചു.

ജി20 രാജ്യങ്ങള്‍ക്കിടയില്‍ ഏറ്റവും ശക്തമായ സമ്പദ്‌വ്യവസ്ഥയാണ് സഊദിയുടേതെന്നും റഷ്യന്‍ നിക്ഷേപകര്‍ക്ക് രാജ്യത്ത് തങ്ങളുടെ വ്യവസായ നിക്ഷേപ പദ്ധതികള്‍ ആരംഭിക്കാന്‍ സഊദി അറേബ്യയില്‍ വലിയ നിക്ഷേപ അവസരങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നും വാണിജ്യ നിക്ഷേപ മന്ത്രി ഡോ. മാജിദ് ബിന്‍ അബ്ദുല്ല അല്‍ഖസബി പറഞ്ഞു.

റഷ്യയുടെ നേരിട്ടുള്ള നിക്ഷേപ ഫണ്ടും (ആര്‍ഡിഎഫും) സൗദി പൊതു നിക്ഷേപ ഫണ്ടും തമ്മിലുള്ള വിജയകരമാനിന്നും സഊദിറഷ്യന്‍ പങ്കാളികളായ പ്രധാന കമ്പനികള്‍ സമ്പദ്‌വ്യവസ്ഥയില്‍ പ്രധാന പങ്ക് വഹിക്കുന്നുനുണ്ടെന്നും പ്രസിഡന്റ് പുടിന്‍ പറഞ്ഞു.

Latest