Connect with us

National

ദാവൂദ് ഇബ്രാഹീമിന്റെ സഹായിയുമായി ഇടപാട്; പ്രഫുല്‍ പട്ടേലിന് ഇഡി നോട്ടീസ്

Published

|

Last Updated

മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹീമിന്റെ സഹായി, മയക്കുമരുന്ന് ഇടപാടുകാരന്‍ ഇഖ്ബാല്‍ മിര്‍ച്ചിയുമായുള്ള സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കുന്നതിന് മുന്‍ കേന്ദ്രമന്ത്രി പ്രഫുല്‍ പട്ടേലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. ഒക്ടോബര്‍ 18 ന് മുംബൈയില്‍ അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ പട്ടേലിനോട് ആവശ്യപ്പെട്ടതായി ഇഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

2013 ല്‍ ലണ്ടനില്‍ വച്ച് അന്തരിച്ച അന്താരാഷ്ട്ര മയക്കുമരുന്ന് ഇടപാടുകാരന്‍ ഇക്ബാല്‍ മിര്‍ച്ചിയുമായി പട്ടേലിന്റെ കമ്പനിയായ മില്ലേനിയം ഡെവലപ്പേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡിന് ബന്ധമുണ്ടെന്നാണ് ആരോപണം. 2006 – 07 ല്‍ മുംബൈയിലെ വോര്‍ലിയില്‍ നിര്‍മിച്ച സീജയ് ഹൗസ് മില്ലേനിയം ഡെവലപ്പേഴ്‌സും മിര്‍ച്ചിയും ചേര്‍ന്നാണ് നിര്‍മിച്ചതെന്നതിന് രേഖകള്‍ ഉള്ളതായി ഏജന്‍സി അവകാശപ്പെട്ടു. 2007 ഫെബ്രുവരിയില്‍ മില്ലേനിയം ഡവലപ്പര്‍മാരും മിര്‍ച്ചിയുടെ രണ്ടാമത്തെ ഭാര്യ ഹസ്ര ഇക്ബാലും അവരുടെ രണ്ട് മക്കളായ ആസിഫും ജുനൈദും തമ്മില്‍ കരാര്‍ ഒപ്പിട്ടതായി ആരോപണമുണ്ട്. കരാര്‍ പ്രകാരം 14,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള കെട്ടിടത്തിന്റെ മൂന്നാമത്തെയും നാലാമത്തെയും നിലകളുടെ വാടക അവകാശങ്ങള്‍ മിര്‍ച്ചിക്ക് കൈമാറിയതായാണ് വിവരം.

അതേസമയം, തനിക്ക് എതിരായ ആരോപണങ്ങള്‍ പ്രഫുല്‍ പട്ടേല്‍ നിഷേധിച്ചു. താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

---- facebook comment plugin here -----

Latest