Connect with us

National

നമ്മുടെ നദീജലം ഇനി പാക്കിസ്ഥാന് നല്‍കില്ല: പ്രധാനമന്ത്രി

Published

|

Last Updated

ചണ്ഡിഗഢ്: പാകിസ്ഥാനിലേക്ക് ഒഴുകുന്ന നദികളില്‍ നിന്നുള്ള ജലത്തിന്റെ വിഹിതം ഇന്ത്യ വിനിയോഗിക്കുമെന്നും ഓരോ തുള്ളിയും രാജ്യത്തെ കര്‍ഷകര്‍ക്കായി ഉപയോഗിക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇതിനുള്ള ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. ഹരിയാനയിലെ ചാര്‍ക്കി ദാദ്രിയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

കഴിഞ്ഞ 70 വര്‍ഷമായി, ഇന്ത്യക്ക് അവകാശപ്പെട്ട നദീജലം പാകിസ്ഥാനിലേക്ക് ഒഴുകുന്നുണ്ട്. ഇത് ഇനി സംഭവിക്കില്ല. ഇന്ത്യയുടേയും ഹരിയാനയിലെ കര്‍ഷകരുടേയും ജലം പാകിസ്ഥാനിലേക്ക് പോവുകയായിരുന്നു. മോദി അത് നിര്‍ത്തി നിങ്ങളുടെ വീട്ടിലെത്തിക്കും – പ്രധാനമന്ത്രി പറഞ്ഞു.

ഇത് സാക്ഷാത്കരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ഞാന്‍ അതിനോട് പ്രതിജ്ഞാബദ്ധനാണ്. ഞാന്‍ നിങ്ങള്‍ക്കൊപ്പം ഉണ്ടാകും – അദ്ദേഹം ഉറപ്പ് നല്‍കി.

Latest