Connect with us

International

ഭിന്ന ശേഷി ശാക്തീകരണം: നജ്മുല്‍ മേലത്തിന് യു.എസ് സ്ഥാപനങ്ങളുടെ ക്ഷണം

Published

|

Last Updated

ന്യൂയോര്‍ക്ക്: ഭിന്ന ശേഷി പരിപാലന രംഗത്തെ നൂതന സംവിധാനങ്ങള്‍ പഠിക്കുന്നതിനും ഈ മേഖലയിലെ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അടുത്തറിയുന്നതിനും കടലുണ്ടി ഹോപ്‌ഷോര്‍ ഡയറക്ടര്‍ നജ്മുല്‍ മേലത്ത് വിവിധ യു.എസ് സ്ഥാപനങ്ങള്‍ സന്ദര്‍ശിക്കും.

ന്യൂയോര്‍ക്കിലെ സെന്റര്‍ ഫോര്‍ ഓട്ടിസം, വാഷിങ്ടണിലെ ഓട്ടിസം അലയന്‍സ്, കാലിഫോണിയ ഓട്ടിസം ഫൗണ്ടേഷന്‍, സെന്റ്‌ലൂയിസ് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡഫ് തുടങ്ങിയ സ്ഥാപനങ്ങളുടെ ക്ഷണപ്രകാരമാണ് നജ്മുല്‍ യു.എസില്‍ എത്തിയിട്ടുള്ളത്.

ഭിന്ന ശേഷി പരിചരണ രംഗത്ത് പുതുമയുള്ള സംവിധാനങ്ങളും ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെയുള്ള പരിശീലന കേന്ദ്രങ്ങളും അടുത്തറിയാനും മലപ്പുറം മഅ്ദിന്‍ അക്കാദമിക്കു കീഴിലെ ഭിന്നശേഷി പരിപാലന കേന്ദ്രങ്ങളായ ഹോപ്‌ഷോര്‍, ലൈഫ് ഷോര്‍ തുടങ്ങിയിടങ്ങളില്‍ അവ നടപ്പിലാക്കാനുമാണ് സന്ദര്‍ശനം കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് നജ്മുല്‍ പറഞ്ഞു. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന വിദഗ്ധരുമായും ഉന്നത സ്ഥാപനങ്ങളില്‍ നിന്ന് പരിശീലനം ലഭിച്ച സന്നദ്ധ പ്രവര്‍ത്തകരുമായുമുള്ള കൂടിക്കാഴ്ചയും സന്ദര്‍ശനത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

കാലിഫോര്‍ണിയയിലെ വിവിധ ഐ.ടി കമ്പനികള്‍ സന്ദര്‍ശിക്കുന്ന നജമുല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഓട്ടോമേഷന്‍ ടെക്‌നോളജി എന്നിവ എങ്ങനെയാണ് ഭിന്നശേഷിക്കാരുടെ ജീവിതവും കാഴ്ചപ്പാടുകളും മാറ്റാന്‍ സഹായിക്കുന്നതെന്ന വിഷയത്തില്‍ വിദഗ്ധരുമായി ചര്‍ച്ച നടത്തും.

Latest