Connect with us

Gulf

റഷ്യന്‍ ഭാഷയില്‍ എനി അബൂദബി കോടതികളില്‍ വ്യവഹാരം നടത്താം

Published

|

Last Updated

അബൂദബി: അബൂദബി കോടതികളില്‍ ഉപയോഗിക്കുന്ന ഔദ്യോഗിക ഭാഷകളില്‍ ഒന്നായി റഷ്യന്‍ ഭാഷ മാറി. ഇന്നലെയാണ് ഇതു സംബന്ധിച്ച് ഔദ്യോഗിക ഉത്തരവിറങ്ങിയത്. ഇനി മുതല്‍ അബൂദബിയിലെ റഷ്യന്‍ സമൂഹത്തിന് കോടതികളില്‍ അവകാശവാദങ്ങള്‍ ഉന്നയിക്കാനും അവരുടെ ഭാഷയില്‍ പരാതികള്‍ ഉന്നയിക്കാനും കഴിയും. അറബി, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകള്‍ക്കൊപ്പം കോടതികളുടെ മുമ്പാകെ സമര്‍പ്പിക്കാന്‍ കഴിയുന്ന നാലാമത്തെ ഭാഷയാണ് റഷ്യന്‍. ഒരു ലക്ഷത്തിലധികം റഷ്യന്‍ പ്രവാസികളാണ് യു എ ഇയിലുള്ളത്.

ഭാഷയുടെ സ്വീകാര്യത ഒരു വിവര്‍ത്തകന്റെ ആവശ്യമില്ലാതെ വ്യവഹാര നടപടിക്രമങ്ങളെയും അവരുടെ അവകാശങ്ങളെയും ഉത്തരവാദിത്തങ്ങളെയും കുറിച്ച് അറിയാന്‍ പ്രവാസികളെ സഹായിക്കുമെന്ന് അബൂദബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്മെന്റ് എ ഡി ജെ ഡി പറഞ്ഞു. ഭാഷയിലെ സംവേദനാത്മക രൂപങ്ങള്‍ എ ഡി ജെ ഡി വെബ്‌സൈറ്റില്‍ ലഭ്യമാക്കും. ആധുനികവും നൂതനവും തുറന്നതുമായ ജുഡീഷ്യല്‍ അന്തരീക്ഷത്തിലേക്കുള്ള വകുപ്പിന്റെ കാഴ്ചപ്പാടിന് അനുസൃതമാണ് ദ്വിഭാഷാ ക്ലെയിം ഫോമുകള്‍ സ്വീകരിക്കുന്നത്. കൂടാതെ ബിസിനസ് സൗഹൃദ അന്തരീക്ഷവും വിദഗ്ധ തൊഴിലാളികള്‍ക്കുള്ള ലക്ഷ്യസ്ഥാനവും അബൂദബിയുടെ സ്ഥാനം ശക്തിപ്പെടുത്തും- എ ഡി ജെ ഡി അണ്ടര്‍ സെക്രട്ടറി യൂസഫ് സയീദ് അല്‍ അബ്രി പറഞ്ഞു.

കോടതി പ്രക്രിയകള്‍ മനസിലാക്കാന്‍ ആളുകളെ സഹായിക്കുന്നതിനും സങ്കീര്‍ണമായ നിയമ നിബന്ധനകള്‍ വിശദീകരിക്കുന്നതിനും ഇന്‍ഫോഗ്രാഫിക്‌സ് ഉപയോഗിച്ച് ദ്വിഭാഷാ ഗൈഡുകള്‍ പുറത്തിറക്കിയിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.

---- facebook comment plugin here -----

Latest