Connect with us

Kerala

അപ്പം ചുടുമ്പോലെ ബി ജെ പി ബില്ലുകള്‍ പാസാക്കുന്നു; കോണ്‍ഗ്രസ് കൂട്ടുനില്‍ക്കുന്നു- പിണറായി

Published

|

Last Updated

കോന്നി: അപ്പം ചുട്ടെടുക്കുന്ന പോലെയാണ് ബി ജെ പി സര്‍ക്കാര്‍ രാജ്യത്ത് ബില്ലുകള്‍ പാസാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനെ എതിര്‍ക്കാന്‍ കോണ്‍ഗ്രസിന് കഴിയില്ല. ബില്ലുകള്‍ ചര്‍ച്ചക്ക് വരുമ്പോള്‍ ഒന്നെങ്കിലും കോണ്‍ഗ്രസ് അനുകൂലിക്കും. അല്ലെങ്കില്‍ മൗനം പാലിക്കും. രണ്ട് പേരുടേയും നയം ഒന്ന് തന്നെയായതിനാലാണെന്നും പിണറായി പറഞ്ഞു. കോന്നിയില്‍ തിരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സ്വകാര്യവത്കരണത്തിലൂടെയും വന്‍തോതില്‍ ഓഹരികള്‍ വിറ്റഴിക്കുന്നതിലൂടെയും പൊതുമേഖലാ സ്ഥാപനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍തകര്‍ക്കുകയാണ്. മന്‍മോഹന്‍ സിംഗിന്റെ സര്‍ക്കാര്‍ നടപ്പാക്കിയ കാര്യങ്ങള്‍ തുടരുക മാത്രമാണ് ബി ജെ പി സര്‍ക്കാര്‍ ചെയ്യുന്നത്. അതു കൊണ്ട് തന്നെ കോണ്‍ഗ്രസിന് ഇക്കാര്യം എതിര്‍ക്കാനാവില്ല. ആഗോളവത്കരണത്തെ അംഗീകരിക്കുകയും സ്വകാര്യവത്കരണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുകയാണ് യു പി എ സര്‍ക്കാര്‍ ചെയ്തത്. അത് തന്നെയാണ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ നടപ്പിലാക്കുന്നത്.

അപ്പം ചുട്ടെടുക്കുന്ന പോലെയാണ് ബി ജെ പി സര്‍ക്കാര്‍ ബില്ലുകള്‍ പാസാക്കിയത്. കോണ്‍ഗ്രസ് അതിന് കൂട്ടുനില്‍ക്കുകയാണ് ചെയ്തത്. ബില്ലുകള്‍ പാസാക്കുന്നത് അനുകൂലിക്കുകയോ മൗനം പാലിക്കുകയോ ആണ് കോണ്‍ഗ്രസ് ചെയ്തതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

 

Latest