ഖത്വറിൽ നഴ്‌സ്

Posted on: October 15, 2019 1:50 pm | Last updated: October 15, 2019 at 1:50 pm
Prescription form clipped to pad lying on table with stethoscope twisted in heart shape. Medicine or pharmacy concept. Empty medical form ready to be used

ഖത്വറിലെ നസീം അൽ റബീഹ് ആശുപത്രിയിലേക്ക് നഴ്‌സുമാർക്ക് നോർക്ക റൂട്‌സ് മുഖേന തൊഴിലവസരം. നഴ്‌സിംഗിൽ ബിരുദമോ (ബി എസ് സി) ഡിപ്ലോമയോ (ജി എൻ എം) ഉള്ള വനിതകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. ഒ പി, അത്യാഹിതം, ഗൈനക്കോളജി, ദന്തൽ എന്നീ വിഭാഗങ്ങളിലൊന്നിൽ രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും 30 വയസ്സിൽ താഴെ പ്രായമുള്ളവർക്കുമാണ് അവസരം.

ഖത്വർ പ്രൊമട്രിക്കും ഡാറ്റഫ്‌ളൊയും ഉള്ളവർക്ക് മുൻഗണന. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്‌ടോബർ 17. www.norkaroots.org ലൂടെ അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾ ടോൾ ഫ്രീ നമ്പറായ 18004253939 (ഇന്ത്യയിൽ നിന്നും) 00918802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ലഭിക്കും.