Connect with us

Kerala

ചെന്നിത്തല സംസാരിക്കുന്നത് കെ എസ് യു നേതാവിന്റെ നിലവാരത്തിലെന്ന് മന്ത്രി ജലീല്‍

Published

|

Last Updated

തിരുവനന്തപുരം: എം ജി സര്‍വകലാശാലയില്‍ മാര്‍ക്ക് ദാനം നല്‍കിയെന്ന് ആരോപിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് കെ എസ് യു നേതാവിന്റെ നിലവാരമാണുള്ളതെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീല്‍. ക്രമക്കേട് തെളിയിക്കാന്‍ ചെന്നിത്തലയെ വെല്ലുവിളിക്കുന്നതായി മന്ത്രി പറഞ്ഞു.

മാര്‍ക്ക് കൂട്ടിക്കൊടുക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ സിന്‍ഡിക്കേറ്റിന് അധികാരമില്ലെന്നാണ് പ്രതിപക്ഷ നേതാവ് ആരോപിക്കുന്നതെങ്കില്‍ ചാന്‍സിലര്‍ക്കു പരാതി കൊടുക്കുകയോ കോടതിയെ സമീപിക്കുകയോ ആണ് വേണ്ടത്. അല്ലാതെ തെരുവില്‍ ആരോപണമുന്നയിക്കുകയല്ല. ഒരടിസ്ഥാനവുമില്ലാത്ത ആരോപണമാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ആരോപണങ്ങളെല്ലാം അന്വേഷിക്കാന്‍ തുടങ്ങിയാല്‍ അതിനു മാത്രമെ സമയമുണ്ടാകൂ. ജലീല്‍ പറഞ്ഞു.

എം ജി സര്‍വകലാശാലയില്‍ നടത്തിയ ഫയല്‍ അദാലത്തില്‍ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ നിര്‍ദേശ പ്രകാരം ഒരു സ്വാശ്രയ കോളജിലെ ബിടെക് വിദ്യാര്‍ഥിനിക്ക് മാര്‍ക്ക് കൂട്ടി നല്‍കിയെന്നാണ് ചെന്നിത്തല ആരോപിച്ചിരുന്നത്.