കേരള പോലീസിൽ നീന്തൽ താരങ്ങളെ റിക്രൂട്ട് ചെയ്യുന്നു

Posted on: October 15, 2019 1:49 pm | Last updated: October 15, 2019 at 1:49 pm


കേരള പോലീസിൽ നീന്തൽ താരങ്ങളെ (പുരുഷന്മർ) റിക്രൂട്ട് ചെയ്യുന്നു. ഫ്രീ സ്റ്റൈൽ സ്പ്രിന്റ് (50 മീ., 100 മീ.) ഒരു ഒഴിവ്, ബ്രെസ്റ്റ് സ്‌ട്രോക്ക് (50 മീ., 100 മീ., 200 മീ) ഒരു ഒഴിവ് എന്നിങ്ങനെയാണ് ഒഴിവുകൾ. യോഗ്യത: അംഗീകൃത സംസ്ഥാന മീറ്റുകളിൽ വ്യക്തിഗത ഇനങ്ങളിൽ ഒന്നാം സ്ഥാനമോ രണ്ടാം സ്ഥാനമോ നേടിയിരിക്കണം.

സംസ്ഥാനത്തെ പ്രതിനിധാനം ചെയ്തിരിക്കണം. അംഗീകൃത സംസ്ഥാന മീറ്റുകളിൽ 4* 400 റിലേ, 4* 100 ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടുകയും സംസ്ഥാനത്തെ പ്രതിനിധാനം ചെയ്തിരിക്കുകയും വേണം. ടീം ഇനങ്ങളിൽ സംസ്ഥാനത്തെ പ്രതിനിധാനം ചെയ്തിരിക്കണം. അന്തർസംസ്ഥാന, ദേശീയ ചാമ്പ്യൻഷിപ്പുകളിൽ സെലക്‌ഷൻ ലഭിച്ചിരിക്കണം. സ്‌പോർട്‌സിലെ നേട്ടങ്ങളെല്ലാം 01.01.2016ലോ ശേഷമോ ലഭിച്ചവയാകണം.

വിദ്യാഭ്യാസ യോഗ്യത: ഹയർ സെക്കൻഡറി. പ്രായം: ജനുവരി ഒന്ന് 2019ന് 18 വയസ്സ് തികഞ്ഞിരിക്കണം. 26 വയസ്സ് കവിയരുത്. എസ് സി/എസ് ടി മറ്റു പിന്നാക്ക വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ് ബാധകം. അപേക്ഷാഫോമും വിജ്ഞാപനവും www.keralapolice.gov.inൽ ലഭ്യമാണ്.

പൂരിപ്പിച്ച അപേക്ഷ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾക്കൊപ്പം നേരിട്ടോ തപാലിലോ ദി അഡീഷനൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ്, ആംഡ് പോലീസ് ബറ്റാലിയൻ, പേരൂർക്കട, തിരുവനന്തപുരം- 695005 എന്ന വിലാസത്തിൽ സമർപ്പിക്കണം. അവസാന തീയതി നവംബർ 12.