Connect with us

Career Notification

കുടുംബശ്രീയിൽ കൗൺസിലർ, സർവീസ് പ്രൊവൈഡർ

Published

|

Last Updated

കുടുംബശ്രീ ജില്ലാ തലത്തിൽ പ്രവർത്തിക്കുന്ന സ്‌നേഹിത ജെൻഡർ ഹെൽപ്പ് ഡെസ്‌കുകളിൽ സർവീസ് പ്രൊവൈഡർ, കൗൺസിലർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

സർവീസ് പ്രൊവൈഡർ: ആറ് ഒഴിവ്. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ് യോഗ്യത. പ്രായപരിധി 40 (30.09.2019 പ്രകാരം). രണ്ട് വർഷം പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. കുടുംബശ്രീ അംഗങ്ങളോ കുടുംബശ്രീ കുടുംബാംഗങ്ങളോ ആയിരിക്കണം.

കൗൺസിലർ: അഞ്ച് ഒഴിവ്. എം എസ് സി സൈക്കോളജി/ എം എസ് ഡബ്ല്യു അല്ലെങ്കിൽ കൗൺസിലിംഗിൽ ബിരുദാനന്തര ബിരുദം. പ്രായപരിധി 40. സർക്കാർ/ അർധ സർക്കാർ/ പൊതുമേഖലാ സ്ഥാപനങ്ങൾ/ ദേശീയ അന്തർദേശീയ നിലവാരത്തിലുള്ള സ്ഥാപനങ്ങൾ/ മികച്ച സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ കൗൺസിലറായുള്ള രണ്ട് വർഷത്തെ പ്രവൃത്തി പരിചയം നിർബന്ധം. രണ്ട് തസ്തികയിലേക്കും അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്‌ടോബർ 20. ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത്. വിശദ വിവരങ്ങൾക്ക് www.cmdkerala.net സന്ദർശിക്കുക.