സിമന്റ് കോർപറേഷനിൽ ആർട്ടിസാൻ ട്രെയിനി; 60 ഒഴിവ്

Posted on: October 15, 2019 1:44 pm | Last updated: October 15, 2019 at 1:44 pm


സിമന്റ് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ (സി സി ഐ) ആർട്ടിസാൻ ട്രെയിനി തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ ട്രേഡുകളിലായി അറുപത് ഒഴിവുകളുണ്ട്. സിവിൽ (നാല്), ഇലക്ട്രീഷ്യൻ (ഒമ്പത്), ഇൻസ്ട്രുമെന്റേഷൻ (ആറ്), വെൽഡർ (13), ഫിറ്റർ (13), എം ടി ഒ (മെഷീൻ ടൂൾ- അഞ്ച്), മൈനിംഗ് (ഒന്ന്) പ്രൊഡക്‌ഷൻ (ഒമ്പത്) എന്നിങ്ങനെയാണ് ഒഴിവുകൾ.

മെട്രിക്കുലേഷനും അംഗീകൃത സ്ഥാപനത്തിൽ നിന്ന് ബന്ധപ്പെട്ട ട്രേഡിൽ രണ്ട് വർഷത്തെ റഗുലർ ഡിപ്ലോമയുമാണ് യോഗ്യത. യു ജി സി അംഗീകൃത സർവകലാശാലയിൽ നിന്ന് മൂന്ന് വർഷത്തെ റഗുലർ ബി എസ് സി ബിരുദമാണ് ആർട്ടിസാൻ പ്രൊഡക്‌ഷൻ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനുള്ള യോഗ്യത.
പ്രായപരിധി 27. എസ് സി, എസ് ടി വിഭാഗങ്ങൾക്ക് അഞ്ചും ഒ ബി സി (നോൺ ക്രീമിലെയർ) വിഭാഗത്തിന് മൂന്നും വർഷത്തെ ഇളവ് ലഭിക്കും.

പന്ത്രണ്ട് മാസമാണ് ട്രെയിനിംഗ് കാലാവധി. ആറ് മാസം കൂടി ട്രെയിനിംഗ് കാലാവധി കോർപറേഷന് നീട്ടാം. ഹിമാചൽ പ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലാണ് പരിശീലനം. 750 രൂപയാണ് അപേക്ഷാ ഫീസ്. എസ് സി, എസ് ടി വിഭാഗങ്ങൾ, ഭിന്നശേഷിക്കാർ, വനിതകൾ എന്നിവർ 250 രൂപ അടച്ചാൽ മതി. ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കമ്പ്യൂട്ടർ അധിഷ്ഠിത ഓൺലൈൻ പരീക്ഷ, മെഡിക്കൽ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാണ് നിയമനം. അവസാന തീയതി ഒക്‌ടോബർ 25. വിശദ വിവരങ്ങൾക്ക് https://www.cciltd.in സന്ദർശിക്കുക.