ഡാറ്റാ എൻട്രി ഓപറേറ്റർ കം അക്കൗണ്ടന്റ്

Posted on: October 15, 2019 1:38 pm | Last updated: October 15, 2019 at 1:38 pm


പ്രധാനമന്ത്രി ഗ്രാമീണ സഡക്ക് യോജന നടപ്പാക്കുന്ന പി ഐ യു എക്‌സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയത്തിൽ ഡാറ്റാ എൻട്രി ഓപറേറ്റർ കം അക്കൗണ്ടന്റ് തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബി കോം, ഡി സി എ യോഗ്യതയുള്ള 30 വയസ്സിൽ താഴെ പ്രായവുമുള്ളവർക്ക് അപേക്ഷിക്കാം.

അപേക്ഷാ ഫോറം ഒക്ടോബർ 23 ഉച്ചകഴിഞ്ഞ് മൂന്ന് വരെ കോട്ടയം ജില്ലാ പഞ്ചായത്ത് കെട്ടിടത്തിൽ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന പി ഐ യു എക്‌സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയത്തിൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ഒക്ടോബർ 28ന് വൈകിട്ട് മൂന്നിനകം നൽകണം.