ആരോഗ്യ കേരളത്തിൽ ഒഴിവ്

Posted on: October 15, 2019 1:36 pm | Last updated: October 15, 2019 at 4:34 pm


ആരോഗ്യ കേരളം (നാഷനൽ ഹെൽത്ത് മിഷൻ) ഇടുക്കി ജില്ലയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ആർ ബി എസ് കെ നഴ്‌സ്, ഓഡിയോ മെട്രിക് അസിസ്റ്റന്റ്, അർബൻ ജെ പി എച്ച് എൻ, ആർ ബി എസ് കെ കോ ഓർഡിനേറ്റർ, സ്‌പെഷ്യലിസ്റ്റ് ഡോക്ടർ എന്നീ തസ്തികകളിലാണ് നിയമനം.

യോഗ്യരായ ഉദ്യോഗാർഥികൾ ആരോഗ്യ കേരളം വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, രജിസ്‌ട്രേഷൻ എന്നിവയുടെ സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷിക്കണം. അപേക്ഷ ഒക്‌ടോബർ 21ന് 11 മണിക്ക് മുമ്പായി കുയിലിമല സിവിൽ സ്റ്റേഷന് സമീപത്തുള്ള എൻ എച്ച് എം (ആരോഗ്യ കേരളം) ഇടുക്കി ജില്ലാ പ്രോഗ്രാം മാനേജറുടെ കാര്യാലയത്തിൽ നേരിട്ടോ രജിസ്റ്റേഡ്/ സ്പീഡ് പോസ്റ്റ് വഴിയോ ലഭിക്കണം. പ്രായപരിധി 01.10.2019ന് 40 കവിയരുത്. കൂടുതൽ വിവരങ്ങൾക്ക് www. arogyakeralam.gov.in സന്ദർശിക്കുക.