Connect with us

Career Education

വ്യോമസേന റിക്രൂട്ട്‌മെന്റ് റാലി കോയമ്പത്തൂരില്‍

Published

|

Last Updated

വ്യോമസേനയിൽ എയർമാൻ (എജ്യുക്കേഷൻ ഇൻസ്ട്രക്ടർ) തസ്തികയിലേക്കുള്ള നിയമനത്തിനായി റിക്രൂട്ട്‌മെന്റ്റാലി കോയമ്പത്തൂർ ഭാരതീയാർ സർവകലാശാല ഫിസിക്കൽ എഡ്യൂക്കേഷൻ വകുപ്പിന്റെ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. കേരളം, പുതുച്ചേരി, തമിഴ്‌നാട്, ആൻഡമാൻ ആൻഡ് നിക്കോബാർ, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ നിന്നുള്ള പുരുഷന്മാരായ ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. ഒക്ടോബർ 17 മുതൽ 23 വരെയാണ് റാലി. 21നാണ് കേരളത്തിൽ നിന്നുള്ളവർക്കുള്ള റിക്രൂട്ട്മെന്റ്.
ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ച ബി എ അല്ലെങ്കിൽ ഫിസിക്‌സ്, സൈക്കോളജി, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, ഐ ടി എന്നിവയിൽ ഏതെങ്കിലും ഒന്നിൽ ബിരുദം. അല്ലെങ്കിൽ അമ്പത് ശതമാനം മാർക്കോടെയുള്ള ബി സി എയും അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള അമ്പത് ശതമാനം മാർക്കോടെയുള്ള ബി എഡും. അല്ലെങ്കിൽ ഇംഗ്ലീഷ്/ സൈക്കോളജിയിൽ എം എ. മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, സ്റ്റാറ്റിസ്റ്റിക്‌സ്, കമ്പ്യൂട്ടർ സയൻസ്, ഐ ടി എന്നിവയിലുള്ള എം എസ് സി.

ബിരുദധാരികൾ 1995 ജൂലൈ 19നും 2000 ജൂലൈ ഒന്നിനും ഇടയിലും ബിരുദാനന്തരബിരുദക്കാർ 1992 ജൂലൈ 19നും 2000 ജൂലൈ ഒന്നിനും ഇടയിൽ ജനിച്ചവരാകണം (രണ്ട് തീയതികളും ഉൾപ്പെടെ). ഒക്‌ടോബർ 21ന് കായികക്ഷമതാ പരീക്ഷയും എഴുത്തുപരീക്ഷയും നടക്കും. 22ന് അഡാപ്റ്റബിലിറ്റി ടെസ്റ്റ് ഒന്നും ഇൻസ്ട്രക്‌ഷനൽ എബിലിറ്റി ടെസ്റ്റും 23ന് അഡാപ്റ്റബിലിറ്റി ടെസ്റ്റ് രണ്ടും നടക്കും. ശാരീരികക്ഷമതാ പരിശോധന, എഴുത്തു പരീക്ഷ, അഡാപ്റ്റബിലിറ്റി ടെസ്റ്റ്, വൈദ്യപരിശോധന എന്നിവ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്. തുടക്കത്തിൽ 20 വർഷത്തേക്കാണ് നിയമനം. ഇത് 57 വയസ്സ് വരെ നീട്ടിക്കിട്ടാം. ശാരീരിക യോഗ്യതകൾ ഉൾപ്പെടെയുള്ള വിശദവിവരങ്ങൾ www.airmenselection.cdac.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. ഫോൺ: 0484 2427010, 7409834300.