Connect with us

Career Education

ബി ആർ ഒയിൽ മൾട്ടി സ്‌കിൽഡ് വർക്കർ; 540 ഒഴിവ്

Published

|

Last Updated

പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ (ബി ആർ ഒ) മൾട്ടി സ്‌കിൽഡ് വർക്കറുടെ (ഡ്രൈവർ എൻജിൻ സ്റ്റാറ്റിക്) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 540 ഒഴിവുകളുണ്ട്. പുരുഷന്മാർക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ.
യോഗ്യത: പത്താം ക്ലാസ്/ തത്തുല്യം. പ്രോസസിംഗ് സർട്ടിഫിക്കറ്റ് ഓഫ് മെക്കാനിക് മോട്ടോർ/ വെഹിക്കിൾ/ ട്രാക്‌ടേഴ്‌സ് ഫ്രം ഇൻഡസ്ട്രിയിൽ ട്രെയിംനിംഗ് ഇൻസ്റ്റിറ്റ്യൂട്ട്/ ഇൻഡസ്ട്രിയൽ ട്രേഡ് സർട്ടിഫിക്കറ്റ്/ എൻ സി വി ടി/ എസ് സി വി ടി. അല്ലെങ്കിൽ ക്ലാസ് ടു കോഴ്‌സ്- ഡ്രൈവർ പ്ലാന്റ്ആൻഡ് മെക്കാനിക്കൽ ട്രാൻസ്‌പോർട്ട് (ഡിഫൻസ് സർവീസ്).

പ്രായം 18- 25. സംവരണ വിഭാഗങ്ങൾക്ക് ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃത ഇളവ് ലഭിക്കും. അമ്പത് രൂപയാണ് അപേക്ഷാ ഫീസ്. എസ് സി, എസ് ടി വിഭാഗക്കാർ, ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസ് ഇല്ല. ഓൺലൈനായാണ് ഫീസ് അടക്കേണ്ടത്. ഫിസിക്കൽ ടെസ്റ്റ്, പ്രാക്ടിക്കൽ ടെസ്റ്റ്, എഴുത്തുപരീക്ഷ, മെഡിക്കൽ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാകും നിയമനം.

ശാരീരിക യോഗ്യത: 157 സെന്റീമീറ്റർ ഉയരവും 75 സെന്റീ മീറ്റർ നെഞ്ചളവും (വികസിപ്പിക്കുമ്പോൾ 80) ആണ് കേരളം ഉൾപ്പെടുന്ന ദക്ഷിണ മേഖലയിലെ സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് വേണ്ട ശാരീരിക യോഗ്യത.
വിശദ വിവരങ്ങളും അപേക്ഷാ ഫോമും http://bro.gov.in എന്ന വെബ്‌സൈറ്റിൽ. അവസാന തീയതി നവംബർ 26.

Latest