Connect with us

Kerala

കാണാതായ പെട്രോള്‍ പമ്പ് ഉടമയുടെ മൃതദേഹം റോഡരികില്‍

Published

|

Last Updated

തൃശൂര്‍: കയ്പ്പമംഗലത്തു നിന്ന് തിങ്കളാഴ്ച കാണാതായ പെട്രോള്‍ പമ്പ് ഉടമയുടെ മൃതദേഹം കൈകള്‍ പിന്നോട്ട് ചേര്‍ത്തു കെട്ടിയ നിലയില്‍ ഗുരുവായൂര്‍ മമ്മിയൂര്‍ റോഡരികില്‍ കണ്ടെത്തി. കയ്പമംഗലം സ്വദേശി മനോഹരന്റെ (68) മൃതദേഹമാണ് കണ്ടെത്തിയത്. അര്‍ധരാത്രി 12.50ഓടെ പമ്പില്‍ നിന്ന് കാറില്‍ വീട്ടിലേക്ക് പോയ മനോഹരനെ പിന്നീട് കാണാതാവുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇദ്ദേഹത്തെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പരാതി നല്‍കിയത്.

മനോഹരനെ കാണാത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ രാത്രി ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ആരോ ഒരാള്‍ മനോഹരന്‍ ഉറങ്ങുകയാണെന്ന് മറുപടി നല്‍കിയെന്നു പറയുന്നു. ചിലപ്പോള്‍ പെട്രോള്‍ പമ്പില്‍ കിടന്നുറങ്ങുന്ന പതിവ് മനോഹരനുള്ളതിനാല്‍ സംശയം തോന്നിയില്ല. എന്നാല്‍, തൊട്ടടുത്ത ദിവസവും വിവരമൊന്നും ലഭിക്കാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മനോഹരന്റെ കാറും മൊബൈല്‍ ഫോണും ഇതേവരെ കണ്ടെത്തിയിട്ടില്ല. വീട്ടുകാര്‍ വിളിച്ചപ്പോള്‍ ഫോണെടുത്തയാളെയും തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.

കയ്പ്പമംഗലം വഴിയമ്പലത്തെ എച്ച് പി പെട്രോള്‍ പമ്പ് ഉടമസ്ഥനാണ് മനോഹരന്‍. ഭാര്യ: ഗീത. മക്കള്‍: ലാല്‍, അനൂപ്, ലക്ഷ്മി.