Connect with us

International

ഇന്ത്യന്‍ സാമ്പത്തിക രംഗം തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുന്നു: നൊബേല്‍ ജേതാവ് അഭിജിത്

Published

|

Last Updated

വാഷിംഗ്ടണ്‍: ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥ തകര്‍ച്ചയിലേക്കു കൂപ്പുകുത്തിക്കൊണ്ടിരിക്കുകയാണെന്ന് നൊബേല്‍ ജേതാക്കളായ ഇന്ത്യന്‍ വംശജന്‍ അഭിജിത് ബാനര്‍ജി. ഇന്ത്യന്‍ സാമ്പത്തിക രംഗം വളരെ മോശം പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് യു എസിലെ മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എം ഐ ടി) യില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അഭിജിത് പറഞ്ഞു. നൊബേല്‍ പങ്കിട്ട ഭാര്യ എസ്തര്‍ ഡഫ്‌ലോയും അദ്ദേഹത്തൊടൊപ്പം ഉണ്ടായിരുന്നു.

രാജ്യത്ത് ഉപഭോഗ നിരക്കില്‍ വന്ന ഇടിവിന്റെ കണക്ക് സൂചിപ്പിച്ചായിരുന്നു നൊബേല്‍ ജേതാവിന്റെ പ്രതികരണം.
ഇന്ത്യന്‍ സാമ്പത്തിക രംഗം മോശം അവസ്ഥയിലാണെന്ന് 2014-15, 2017-18 വര്‍ഷങ്ങളില്‍ നഗര-ഗ്രാമീണ മേഖലകളിലെ ശരാശരി ഉപഭോഗ നിരക്കുകളുടെ ദേശീയ സാമ്പിള്‍ സര്‍വേ കണക്കുകള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. ഒരുപാട് വര്‍ഷങ്ങള്‍ക്കു ശേഷം ഇതാദ്യമായാണ് ഇത്രയും പരിതാപകരമായ നിലയിലേക്ക് സാമ്പത്തിക മേഖല എത്തിയതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സാമ്പത്തിക രംഗം വളരെ വേഗത്തില്‍ മന്ദഗതിയിലാവുകയാണെന്ന് വ്യക്തമായ ബോധ്യമുണ്ടായിട്ടും സാമ്പത്തികാവസ്ഥ മെച്ചപ്പെട്ട നിലയിലാണെന്ന് അവകാശപ്പെടുന്ന സര്‍ക്കാറിനെ അഭിജിത് വിമര്‍ശിച്ചു. സര്‍ക്കാര്‍ അവകാശവാദം തീര്‍ത്തും തെറ്റാണെന്നാണ് കണക്കുകളും രേഖകളുമെല്ലാം തെളിയിക്കുന്നത്.

---- facebook comment plugin here -----

Latest