Connect with us

Kerala

തൃശൂരില്‍ ഡ്രൈവറെ ആക്രമിച്ച് ഊബര്‍ ടാക്‌സി തട്ടിയെടുത്തു

Published

|

Last Updated

തൃശൂര്‍: ഊബര്‍ ടാക്‌സി ഡ്രൈവറെ ആക്രമിച്ച് കാര്‍ തട്ടിയെടുത്തതായി പരാതി. തൃശൂരിലെ ടാക്‌സി ഡ്രൈവറായ രാജേഷിനെയാണ് രണ്ടംഗ സംഘം ആക്രമിച്ച് കാര്‍ തട്ടിയെടുത്തത്. ഇന്ന് പുലര്‍ച്ചെ തൃശൂര്‍ ദിവാന്‍മൂലയില്‍ നിന്നാണ് സംഭവം. അക്രമികള്‍ തട്ടിയെടുത്ത കാര്‍ പിന്നീട് പോലീസ് സംഘം കാലടിയില്‍ നിന്ന് കണ്ടെത്തി.

പുതുക്കോട്ടയിലേക്ക് പോണമെന്ന് ആവശ്യപ്പെട്ടാണ് പ്രതികള്‍ രാജേഷിന്റെ കാര്‍ വിളിച്ചത്. എന്നാല്‍ കാര്‍ ആമ്പല്ലൂരില്‍ എത്തിയപ്പോള്‍ രാജേഷിനെ തലക്കടിച്ച് പരിക്കേല്‍പ്പിക്കുകയും കഴുത്തില്‍ കത്തിവെച്ച് ഭീഷണിപ്പെടുത്തി കാര്‍ തട്ടിയെടുക്കുകയുമായിരുന്നു. രാജേഷിനെ വഴിയില്‍ ഉപേക്ഷിച്ച് അക്രമികള്‍ എറണാകുളം ഭാഗത്തേക്ക് പോയി. തൊട്ടുപിന്നാലെ ഈ വഴി എത്തിയ ഹൈവേ പോലീസ് പരുക്കേറ്റ രാജേഷിനെ ആശുപത്രിയിലെത്തിച്ചത്.

Latest