Connect with us

National

തദ്ദേശീയ ആയുധങ്ങള്‍ ഉപയോഗിച്ചാകും ഇന്ത്യയുടെ അടുത്ത യുദ്ധം: സൈനിക മേധാവി

Published

|

Last Updated

ന്യൂഡല്‍ഹി: തദ്ദേശീയ ആയുധങ്ങള്‍ ഉപയോഗിച്ചാകും ഇന്ത്യ അടുത്ത യുദ്ധം നയിക്കുകയെന്നും അതില്‍ വിജയം കൈവരിക്കുമെന്നും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും സൈനിക മേധാവി ബിപിന്‍ റാവത്തും പ്രസ്താവിച്ചു. തദ്ദേശീയ സാങ്കേതിക വിദ്യ സൈന്യത്തില്‍ കൂടുതലായി ഉപയോഗപ്പെടുത്തുന്നതോടെ എതിരാളികള്‍ക്കു മേല്‍ ആധിപത്യം സ്ഥാപിക്കാന്‍ ഇന്ത്യക്കാകും.

ഭാവിയിലുണ്ടായേക്കാവുന്ന ഏറ്റുമുട്ടലുകളില്‍ ഉപയോഗയോഗ്യമായ സംവിധാനങ്ങളെ കുറിച്ച് ആലോചിച്ചു വരികയാണ്. സൈബര്‍, സ്‌പേസ്, ലേസര്‍, ഇലക്ട്രോണിക്, റോബോട്ട് തുടങ്ങിയ സാങ്കേതിക സജ്ജീകരണങ്ങളും കൃത്രിമ ഇന്റലിജന്‍സും വികസിപ്പിക്കാനുള്ള പദ്ധതികള്‍ തയാറാക്കി വരികയാണ്- ന്യൂഡല്‍ഹിയില്‍ നടന്ന 41ാമത് പ്രതിരോധ ഗവേഷണ വികസന ഓര്‍ഗനൈസേഷന്‍ (ഡി ആര്‍ ഡി ഒ) ഡയറക്ടര്‍മാരുടെ സമ്മേളനത്തില്‍ റാവത് പറഞ്ഞു.

തദ്ദേശീയ ആയുധങ്ങള്‍ സൈന്യത്തില്‍ കൂടുതലായി ഉപയോഗപ്പെടുത്താനുള്ള നടപടികളില്‍ ബഹുദൂരം മുന്നേറിയ ഡി ആര്‍ ഡി ഒയെ സൈനിക മേധാവി പ്രശംസിച്ചു.

Latest